HOME
DETAILS
MAL
സന്തോഷ്വധം: മുഖ്യപ്രതി കീഴടങ്ങി
backup
February 01 2017 | 07:02 AM
തലശ്ശേരി: ബി.ജെ.പി പ്രവര്ത്തകന് ധര്‍മടം അണ്ടല്ലൂര്‍ സ്വദേശി സന്തോഷിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. കേസിലെ രണ്ടാം പ്രതിയായ അണ്ടല്ലൂര്‍ പാലയാട്ടെ കാര്‍ത്തികയില്‍ നിഥുന് രമേശ് എന്ന അപ്പുവാണ്(23) ഇന്നലെ രാവിലെ പതിനൊന്നരയോടെ തലശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. രണ്ടാഴ്ചയായി രഹസ്യകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു നിഥുന്.
മൂര്‍ച്ചയേറിയ കത്തികൊണ്ടു നിഥുന് സന്തോഷിന്റെ പുറത്തെഭാഗത്തു കുത്തിയതായി പൊലിസ് പറഞ്ഞു. ഈ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചനയുണ്ട്. കേസില്‍ എട്ടു പേര് ഇതോടെ അറസ്റ്റിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."