HOME
DETAILS
MAL
റസാഖ് പി കോഡൂറിന് അവാര്‍ഡ്
backup
January 05 2018 | 21:01 PM
മലപ്പുറം: മികച്ച സംവിധായകനുളള അഞ്ചാമത് 24 ഫ്രൈംസ് ഫിലിം സൊസൈറ്റി, ശാന്താദേവി അവാര്‍ഡ് റസാഖ് പി കോഡൂറിന്. ഈ ഈസ്റ്ററിനെങ്കിലും... എന്ന ഷോര്‍ട്ട് ഫിലിമിനാണ് അവാര്‍ഡ്. കൊച്ചിന്‍ ദൃശ്യ-മലയാളം ടെലിവിഷന്‍ വ്യൂവേഴ്‌സ് അസോസിയേഷന്റെയും ഫിലിംസിറ്റി മാഗസിന്റെയും മികച്ച സംവിധായകനുളള അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകളെഴുതുന്ന റസാഖ് പി കോഡൂര്‍, പ്രഗത്ഭ മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാ സഹസംവിധായകനുമാണ്. ഇപ്പോള്‍ സ്വതന്ത്രമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ' ബോത്താര്‍ മാത്തമാറ്റിക്‌സ് '' എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."