നന്മയുടെ വഴിയില്‍ തഹ്‌രീക് മഹല്ല് കാംപയിന്‍ ശ്രദ്ധേയമാകുന്നു
തൃക്കരിപ്പൂര്‍: കാലത്തിന്റെ മാറ്റത്തിനൊപ്പം ജീവിത സാഹചര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി നന്മയുടെ വാഹകരാവാന്‍ പദ്ധതിയൊരുക്കി എടച്ചാക്കൈ അഴീക്കല്‍ ജമാഅത്ത് കമ്മിറ്റിയുടെ തഹ് രീക് ക്യാംപയിന്‍ ശ്രദ്ധേയമാകുന്നു. ക്യാംപയിനിന്റെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ പേടി അകറ്റാന്‍, മാനസിക പിരിമുറക്കം അനുഭവപ്പെടാതിരിക്കാന്‍, പരീക്ഷയെ മിത്രമായി ഉന്നത വിജയം കരസ്ഥമാക്കാന്‍ മനശാസ്ത്ര മോട്ടിവേഷന്‍ ക്ലാസ് മുന്നൊരുക്കം എന്ന പേരില്‍ പരിശീലനം സംഘടിപ്പിച്ചു.
നാഷണല്‍ ട്രയിനര്‍ അബ്ദുല്‍ ഹകീം മാസ്റ്റര്‍ നേതൃത്വം നല്‍കി. മുഹമ്മദ് ആശിഖ് നിസാമി, കെ അബ്ദുള്‍ നാസര്‍, ഷുഐബ് പാലത്തേര, യു.പി ഇഖ്ബാല്‍ ബദര്‍ നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫെബ്രുവരി ആദ്യവാരത്തില്‍ നല്ല പരിചരണത്തിലൂടെ നല്ല മക്കളെ വളര്‍ത്താനായി രക്ഷിതാക്കള്‍ക്ക് പാരന്റിങ് കോഴ്‌സ്, വിഷരഹിത ഭക്ഷണം ആരോഗ്യ പൂര്‍ണ്ണ ജീവിതം ഒരുക്കാന്‍ ജൈവ പച്ചക്കറി അടുക്കള തോട്ടം, രണ്ടാം വാരത്തില്‍ സോഷ്യല്‍ മീഡിയ, സാമ്പത്തിക രംഗത്തുള്ള അരുതായമകള്‍ക്കെതിരേ ബോധവല്‍ക്കരണം, മൂന്നാം വാരത്തില്‍ ലീഡേഴ്‌സ് മീറ്റ്, വിവാഹമുന്നൊരുക്ക പരിശീലനം പ്രീ മാരിറ്റല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ യുവതി യുവാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."