HOME
DETAILS
MAL
എ.ബി.വി.പി ലക്ഷ്മി നായരുടെ കോലം കത്തിച്ചു
backup
February 01 2017 | 08:02 AM
ഉദുമ: ലോ അക്കാദമി മനേജ്മെന്റുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് എ.ബി.വി.പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആനന്ദ് രഘുനാഥ്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കുക, റവന്യു ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.ബി.വി.പി സംസ്ഥാന ജോ.സെക്രട്ടറി ഷിജില്‍, ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ എന്നിവര്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ വീട്ടു പടിക്കല്‍ നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.അനൂപ് അധ്യക്ഷനായി. കെ.രഞ്ജിത്ത്, സവിത ടീച്ചര്‍, വൈ.കൃഷ്ണദാസ്, കെ.ടി.പുരുഷോത്തമന്, എ.പി.ഹരീഷ്, രാജേഷ് കൈന്താര്‍, രാധിക നാരായണന്, സദാശിവന് സംസാരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ലക്ഷ്മി നായരുടെ കോലം കത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."