മാക്കേക്കവല-തൈക്കാട്ടുശേരി റോഡില്‍ അപകട ഭീഷണി
പൂച്ചാക്കല്‍ :പുനര്‍നിര്‍മിച്ച മാക്കേക്കവല തൈക്കാട്ടുശേരി ടാര്‍ റോഡും മണല്‍ നിരപ്പും തമ്മിലുള്ള ഉയരവ്യത്യാസം അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.
പരാതികളും അപകടങ്ങളും ഏറിയിട്ടും നടപടികള്‍ വൈകുന്നെന്ന് ആരോപണം.തുറവൂര്‍ പമ്പ സംസ്ഥാന പാതയുടെ ഭാഗമായി മൂന്നു മാസങ്ങള്‍ക്കു മുന്‍പാണു 10ലക്ഷം രൂപ ചെലവില്‍ റോഡ് പുനര്‍നിര്‍മിച്ചത്. ഇതോടെ റോഡിന് ഉയരം കൂടിയതിനാല്‍ മണല്‍നിരപ്പുമായി വലിയ വ്യത്യാസമായി. ഇത് അറിയാതെയോ,അശ്രദ്ധമൂലമോ റോഡരികിലൂടെ കടന്നുപോകുന്ന കാല്‍നടയാത്രികര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുകയാണ്.വാഹനങ്ങള്‍ റോഡില്‍ നിന്നും മണല്‍നിരപ്പിലേക്കു വീണുള്ള അപകടങ്ങള്‍ തുടര്‍കഥയാണ്.
റോഡ് നന്നായതോടെ അമിത വേഗത്തിലാണ് വാഹനങ്ങള്‍ പോകുന്നത്. സ്‌കൂള്‍,ദേവാലയ പരിസരങ്ങളില്‍ വേഗത കുറയ്ക്കുന്നതിനുള്ള മുന്നറിയിപ്പു സംവിധാനങ്ങളും നല്‍കിയിട്ടില്ല.നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതികളെ തുടര്‍ന്ന് മാക്കേക്കവല മുതല്‍ ചീരാത്തുകാടു വരെയുള്ള റോഡില്‍ അരികു നിരപ്പാക്കാന്‍ വടക്കുഭാഗത്തുമാത്രം ഗ്രാവല്‍ ഇറക്കിയിട്ടുണ്ട്.എന്നാല്‍ ഗ്രാവല്‍ കുന്നുകൂടി കിടക്കുന്നതല്ലാതെ നിരപ്പാക്കിയിടാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.മാക്കേക്കവല മുതല്‍ തൈക്കാട്ടുശേരി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഇത്തരത്തില്‍ ഗ്രാവല്‍ നിരത്തി ഉയരവ്യത്യാസം പരിഹരിച്ചു യാത്രകള്‍ സുരക്ഷിതമാക്കണമെന്നാണ് നാടിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."