ഉച്ചഭക്ഷണ പദ്ധതികള്‍ക്കുള്ള അരിവിഹിതവും കേന്ദ്രത്തില്‍ നിന്ന് കിട്ടണമെന്ന് റേഷന്‍ ഡീലേഴ്സ്
കോട്ടയം: ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം റേഷന്‍ ഭക്ഷ്യധാന്യത്തിന് പുറമെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ആറ് മാസം മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍ക്കും അംഗന്വാടിയിലൂടെയും 14 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളിലൂടെയും ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള അരിയും സംസ്ഥാനത്തിന് നല്കാന് കേന്ദ്രസര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ആള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍. ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാനത്തിനുള്ള അരിവിഹിതം വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റേഷന്‍ മുന്‍ഗണനയ്ക്കുള്ള അന്തിമ പട്ടിക അടുത്താഴ്ച പ്രസിദ്ധീകരിക്കുമ്പോള്‍ അനര്ഹരം പൂര്‍ണമായും കരട് പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."