നാടുവിട്ട ഭര്‍ത്താവിനെതിരെ പരാതിയുമായി കൈകുഞ്ഞിനോടൊപ്പം യുവതി അദാലത്തിലെത്തി
കോട്ടയം: ഗര്‍ഭിണിയായിരിക്കേ എരുമേലിയിലെ വാടകവീട്ടില്‍ ഉപേക്ഷിച്ച് നാടുവിട്ട ഭര്‍ത്താവിനെതിരെ പരാതിയുമായി ഏഴ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി യുവതി വനിതാ കമ്മീഷന് അദാലത്തിലെത്തി.
ഭര്‍ത്താവിന്റെ സ്ഥലം തൃശൂര്‍ ആണെന്നു മാത്രമാണ് യുവതിക്കറിയാവുന്ന വിവരം. വീട്ടുപേരോ മറ്റ് വിവരങ്ങളോ അറിയില്ല. ഉപയോഗിച്ചിരുന്ന സിം കാര്‍ഡും നശിപ്പിച്ചിട്ടാണ് ഭര്‍ത്താവ് പോയതെന്ന് യുവതി കമ്മീഷന് മൊഴി നല്കി.
സിസ്സേറിയന് ചെയ്ത് ആശുപത്രിയിലായിരുന്ന യുവതിക്ക് പൊലീസ് ഇടപെട്ട് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ സഹായം ലഭ്യമാക്കിയിരുന്നു. ഭര്‍ത്താവിനെ കണ്ടെത്തി സംരക്ഷണം ലഭ്യമാക്കണമെന്ന യുവതിയുടെ ആവശ്യ പ്രകാരം ഇയാളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അദാലത്ത് നയിച്ച കമ്മീഷനംഗം ഡോ. ജെ. പ്രമീളാ ദേവി തൃശൂര്‍ എസ്.പിയ്ക്ക് നിര്‍ദ്ദേശം നല്കി.
ഗാര്‍ഹീക പീഢനവുമായി ബന്ധപ്പെട്ട കേസുകളാണ് കമ്മീഷന് പരിഗണനയക്ക് എത്തുന്നതെങ്കിലും അതിര്‍ത്തിതര്‍ക്കം, അയല്‍ക്കാര്‍ തമ്മിലുള്ള കലഹം എന്നിവയുമായി ബന്ധപ്പെട്ട പരാതികളും വര്‍ദ്ധിക്കുകയാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. പരാതി നല്കാന് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കുറ്റാരോപിതനായ ആളിന്റെ പക്ഷം ചേര്‍ന്ന് പൊലീസ് പെരുമാറിയെന്ന പരാതിയും കമ്മീഷന് പരിശോധിച്ചു.
ഇത്തരത്തിലുള്ള മൂന്നു പരാതികളാണ് ലഭിച്ചത്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച 85 കേസ്സുകളില്‍ 45 എണ്ണം തീര്‍പ്പാക്കി.
15 കേസുകള്‍ അന്വേഷണത്തിനായി പൊലീസിന് കൈമാറി. 25 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."