HOME
DETAILS

എന്‍.ജി.ഒ സമ്മേളനം ഇന്നുമുതല്‍ മലപ്പുറത്ത്; സമ്മേളനം നടക്കുന്നത് 14 വര്‍ഷത്തിനു ശേഷം

  
backup
May 27, 2016 | 10:53 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf-%e0%b4%92-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae

മലപ്പുറം: കേരള എന്‍ജിഒ യൂനിയന്‍ സംസ്ഥാന സമ്മേളനം ഇന്നുമുതല്‍. 14 വര്‍ഷത്തിനുശേഷമാണു ജീവനക്കാരുടെ സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടനയായ എന്‍.ജി.ഒ യൂനിയന്‍ സമ്മേളനം മലപ്പുറത്തു നടക്കുന്നത്.  ജില്ലയില്‍ ഇതു നാലാംവട്ടമാണ് എന്‍.ജി.ഒ യൂനിയന്‍ സമ്മേളനം നടക്കുന്നത്.
ഇന്നാരംഭിക്കുന്ന സമ്മേളനം 30നു സമാപിക്കും.  ഇന്നലെ വൈകിട്ട് പതാക ഉയര്‍ത്തി.  പൊതുസമ്മേളന നഗരിയായ ടൗണ്‍ഹാള്‍ ഓഡിറ്റോറിയത്തില്‍  ഉയര്‍ത്താനുള്ള പതാക എടപ്പാളില്‍നിന്നും കൊടിമരം കൂട്ടിലങ്ങാടിയില്‍നിന്നും ജാഥയായാണ് എത്തിച്ചത്. യൂനിയന്‍ സ്ഥാപക നേതാവ് ഇ പത്മനാഭന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച പതാകജാഥ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ഇരു ജാഥകളേയും മലപ്പുറം പെട്രോള്‍ പമ്പ് പരിസരത്തുനിന്ന് പ്രകടനമായി സ്വീകരിച്ചാനയിച്ചു പൊതുസമ്മേളന നഗരിയായ ടൗണ്‍ഹാളിലെത്തിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പാലോളി മുഹമ്മദ്കുട്ടി പതാക ഉയര്‍ത്തി . തുടര്‍ന്നു പ്രമുഖ കവികള്‍ പങ്കെടുത്ത കാവ്യസന്ധ്യ നടന്നു. ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.
സമ്മേളനത്തിന്റെ വരവറിയിച്ച് മലപ്പുറത്ത് വിളംബര ജാഥ നടത്തി. ജാഥ സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്നാരംഭിച്ച് കോട്ടപ്പടിയില്‍ സമാപിച്ചു. ജാഥക്ക് യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി, പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍, സംസ്ഥാന സെക്രട്ടറി കെ സുന്ദരരാജ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ കെ കൃഷ്ണപ്രദീപ് സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുത്തുക്കുടകളും ബലൂണുകളും ചെണ്ടമേളവുമൊക്കെയായി  ആകര്‍ഷകമായിരുന്നു വിളംബര ജാഥ. ഇന്നു രാവിലെ പ്രതിനിധിസമ്മേളനം ആരംഭിക്കും. നാളെയാണു പൊതുസമ്മേളനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളിക്കൊപ്പം കാറിൽ യാത്ര ചെയ്തത് തന്റെ നിലപാട്: സി.പി.ഐയെ വെള്ളാപ്പള്ളി അധിക്ഷേപിച്ചിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കും; പുതിയ അതോറിറ്റി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്

uae
  •  8 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിൽ ഇടപെടാറില്ല, ആരെ ചോദ്യം ചെയ്യണമെന്ന് എസ്.ഐ.ടി തീരുമാനിക്കും'; കടകംപള്ളിയുടെ ചോദ്യം ചെയ്യലിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

മാരക ഫോമിൽ കളിച്ചിട്ടും മെസിക്ക് തിരിച്ചടി; അവാർഡ് സ്വന്തമാക്കിയത് സർപ്രൈസ് താരം

Football
  •  8 days ago
No Image

യുഎഇയിൽ നാളെ മുതൽ ജുമുഅ നിസ്കാരം 12.45-ന്; പുതിയ സമയക്രമം പ്രാബല്യത്തിൽ

uae
  •  8 days ago
No Image

കണിയാപുരത്ത് വൻ ലഹരിവേട്ട: ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേർ പിടിയിൽ

Kerala
  •  8 days ago
No Image

ആശങ്കയുടെ ആകാശത്ത് രണ്ട് മണിക്കൂർ; എമിറേറ്റ്‌സ് വിമാനം ലണ്ടനിൽ അടിയന്തരമായി ലാൻഡ് ചെയ്തു

uae
  •  8 days ago
No Image

വേണ്ടത് വെറും 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാനൊരുങ്ങി കോഹ്‌ലി

Cricket
  •  8 days ago
No Image

പരീക്ഷയിൽ വിജയിച്ചതിനു പിന്നാലെ ആഡംബര കാറുകളുമായി അഭ്യാസപ്രകടനം; മലയാളി വിദ്യാർഥികളെ നാടുകടത്താൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  8 days ago
No Image

ഓസ്‌ട്രേലിയ കീഴടക്കി; പുതു ചരിത്രമെഴുതി ഗംഭീറിന്റെ പഴയ പടയാളി

Cricket
  •  8 days ago