യുവാവിനെ മര്‍ദിച്ച സംഭവം: ഒരാള്‍ പിടിയില്‍
മലയിന്‍കീഴ്: : വിവാഹം ക്ഷണിച്ച് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ മൂന്നംഗ സംഘം ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മഠത്തിങ്കല്‍ സ്വദേശി ഹരികൃഷ്ണനാണ് (24) അറസ്റ്റിലായത്. മലയിന്‍കീഴ് ശാന്തുമൂല അനീഷ് ഭവനില്‍ അനീഷിനാണ് (29) മര്‍നദമേറ്റത്.
പൊലിസ് പറയുന്നത്. വിവാഹത്തിന് സുഹൃത്തുക്കളെ ക്ഷണിക്കാനായി പോയതായിരുന്നു അനീഷ്. മടങ്ങിവരുന്നതിനിടെ ശാന്തുമൂല മച്ചേല്‍ റോഡ് തുടങ്ങുന്നിടത്തു വച്ച് മച്ചേല്‍ സ്വദേശിയും സുഹൃത്തുമായ ഷെല്ലിയെ കണ്ടു. അനീഷ് ഷെല്ലിയോട് വിവാഹക്കാര്യം ഓര്‍മ്മിപ്പിക്കുകയും കല്യാണത്തിന് എത്തണമെന്നും പറഞ്ഞു.
എന്നാല്‍ മദ്യലഹരിയിലായിരുന്ന ഷെല്ലി ബൈക്കിലിരിക്കുകയായിരുന്ന അനീഷിനെ ചവിട്ടി വീഴ്ത്തുകയും ഒപ്പമുണ്ടായിരുന്ന പാലോട്ടുവിള സ്വദേശി ഹരിപ്രസാദ് (24), മലയിന്‍കീഴ് മഠത്തിങ്കല്‍ സ്വദേശി ഹരികൃഷ്ണന്‍ (25 )എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. ഇതിനിടെ സമീപവാസികളെത്തി അനീഷിനെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി. എന്നാല്‍ അല്‍പ്പ സമയത്തിനുള്ളില്‍ ഷെല്ലിയും ഹരികൃഷ്ണനും അനീഷിന്റെ വീട്ടിലെത്തി വീടിന്റെ മുന്‍വശത്തെ ജനല്‍ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു. തുടര്‍ന്ന് വീട്ടില്‍ കയറി അനീഷിന്റെ പിതാവ് സോമരാജനെയും മാതാവ് രേണുകാദേവിയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടില്‍ അക്രമം നടക്കുന്നതറിഞ്ഞ അനീഷ് മറ്റൊരു സ്ഥലത്ത് അഭയം തേടുകയായിരുന്നു. സ്ഥലത്തെത്തിയ മലയിന്‍കീഴ് പൊലിസ് മഠത്തിങ്കല്‍ സ്വദേശി ഹരികൃഷ്ണനെ (24) കസ്റ്റഡിയിലെടുത്തു. ഇതിനിടെ ഷെല്ലി ഓടി രക്ഷപ്പെട്ടു. അനീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെല്ലി, ഹരിപ്രസാദ് എന്നിവര്‍ ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."