തലസ്ഥാന ജില്ലയിലെ കുപ്രസിദ്ധ മോഷണ സംഘം പിടിയില്‍
നെടുമങ്ങാട്: കുപ്രസിദ്ധ മോഷണ സംഘം പിടിയില്‍.വെമ്പായം നന്നട്ടുകാവ് പള്ളിനട കുണ്ണത്തുകോണത്തുവീട്ടില്‍ നിലംപതുങ്ങി എന്ന് വിളിക്കുന്ന സിറാജുദീന്‍ കൂട്ടാളികളായ തൃശ്ശൂര്‍ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന റഫീഖ്, വിതുര ആനപ്പാറ വി.ടി ഹൗസില്‍ അരുണ്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. വിതുര ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം പൊളിച്ചു വിഗ്രഹത്തിലുണ്ടായിരുന്ന എട്ടുപവന്റെ സ്വര്‍ണവും വിഗ്രഹത്തിന്റെ പ്രഭയും മോഷണം ചെയ്ത കേസിലാണ് അരുണ്‍ പിടിയിലായത്. ഈ കേസില്‍ മറ്റുപ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നെടുമങ്ങാട് കച്ചേരി ജങ്ഷനില്‍ കൈരളി ലക്കി സെന്റ്‌ററിന്റെ മേല്‍ക്കുരപൊളിച്ചു ഇരുപതിനായിരം രൂപയും ലോട്ടറികളും കവര്‍ച്ച ചെയ്തതും കുളവിക്കോണം ഹാര്‍ഡ്‌വെയര്‍ പൊളിച്ചു ഇരുപത്തിഅയ്യായിരം രൂപ കവര്‍ന്നതും മടത്തറ മേലേമുക്കിലെ ഹോട്ടലിലെ ഭിത്തി തുരന്നു അകത്തുകയറി പതിനായിരം രൂപ മോഷ്ടിച്ചതും പാലോട് ഉമാമഹേശ്വരിക്ഷേത്രത്തില്‍ നിന്ന് പതിനായിരം രൂപ കവര്‍ന്നതുമുള്‍പ്പടെയുള്ള കേസുകളിലാണ് സിറാജുദ്ദിനും റഫീക്കും പിടിയിലായത്.
ഈ കേസില്‍ മറ്റ് രണ്ടുപ്രതികളെക്കൂടി പിടികൂടാനുണ്ടെന്നു പൊലിസ് പറഞ്ഞു.സിറാജുദ്ദീന്‍ പാലോട് കേന്ദ്രമാക്കി പെരിങ്ങമ്മല റോഡില്‍ ബിവറേജസിന് മുകളിലുള്ള ലോഡ്ജില്‍ മാനേജരായി ജോലിനോക്കി വരികയായിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്.പി അശോക് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഡിവൈഎസ്പി ഇ.എസ് ബിജുമോന്‍, സി.ഐ.എം അനില്‍കുമാര്‍, എസ്സ് ഐ മാരായ
ഡി. ഷിബുകുമാര്‍, രാഹുല്‍ രവീന്ദ്രന്‍, എസ് . ബിജോയി, ഷാഡോ പോലീസ് എസ്.ഐ സിജു
കെ. എല്‍. നായര്‍, എഎസ്‌ഐ ആര്‍. ജയന്‍ ഷാഡോ പൊലിസുകാരായ ഷിബു, സുനില്‍ലാല്‍, സുനില്‍, നെവില്‍രാജ്, ഷജീം,
അനൂപ് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."