HOME
DETAILS

കൊല്‍ക്കത്തയുടെ പ്രിയ കലാകാരന്‍ ശങ്കരനാരായണന്‍ ജന്മനാട്ടില്‍ അതിഥി

  
backup
May 27, 2016 | 10:55 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%95%e0%b4%b2

കാളികാവ്: പ്രശസ്ത നാട്യ കലാകാരനായ കലാമണ്ഡലം ശങ്കരനാരായണന്‍ മലയാളികള്‍ക്ക്  അതിഥിയാണെങ്കിലും  കൊല്‍ക്കത്തക്കാര്‍ക്ക് ഈ കലാകാരന്‍ നാടിന്റെ ഭാഗമാണ്. പശ്ചിമ ബംഗാളിലെ  ശാന്തിനികേതനിലെ രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാലയിലെ ഇതുവരെയുള്ള  ഏക മലയാളി പ്രിന്‍സിപ്പാളാണ് ഇദ്ദേഹം.  78 വയസിലെത്തി നില്‍ക്കുന്ന ശങ്കരനാരായണന്‍  ഇന്നും ചമയങ്ങള്‍ അഴിച്ചു വെച്ചിട്ടില്ല. കാളികാവ് കറുത്തേനിയിലെ കുടുംബ വീട്ടില്‍ ഇടക്കിടെ മാത്രം വന്നുപോകുന്ന അതിഥിയണിപ്പോള്‍ ഇദ്ദേഹം.  
പ്രാഥമിക വിദ്യാഭ്യാസകാലത്തെ  ഹാസ്യകലാപ്രകടനമാണു ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്ന ശങ്കരനാരായണനെ മഹാനായ നാട്യ  കലാകാരനിലേക്കെത്തിച്ചത്. തുടര്‍ പഠനം ലക്ഷ്യമിട്ടു മഞ്ചേരി ഹൈസ്‌കൂളിലെ എലമെന്ററി പഠനം  നടത്തി. കുടുംബവുമായി ബന്ധമുണ്ടായിരുന്ന മഹാകവി വള്ളത്തോളിന്റെ സുഹൃത്ത് കൊളപ്പുറത്ത്  കേളുനായര്‍ ശങ്കരനാരായണനോടു കലാമണ്ഡലത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചെങ്കിലും വഴങ്ങിയില്ല. സഹോദരി തങ്കമണി അവസരം മുതലാക്കി കലാമണ്ഡലത്തില്‍ ചേര്‍ന്നു.
എലമെന്ററി പഠനം  പൂര്‍ത്തിയായതിന് ശേഷം 1953 -54 ല്‍ ശങ്കരനാരായണന്‍ വള്ളത്തോളിനെ നേരില്‍ കണ്ട് കലാമണ്ഡലത്തില്‍  പ്രവേശനം നേടി കഥകളി അഭ്യസിച്ചു. കലാമണ്ഡലത്തില്‍ നിന്നു വിട്ടതിന് ശേഷം കോട്ടയ്ക്കലില്‍  പി.എസ്.എല്‍.വി യില്‍ അധ്യാപകജോലിയും ഒപ്പം കലയുമായി അരങ്ങിലും തിളങ്ങി. നാലു വര്‍ഷം ഈ രീതിയില്‍ തുടര്‍ന്ന ശങ്കരനാരായണനെ തേടി അപൂര്‍വ നേട്ടമെത്തി.
1962, 63, 64,  വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ റിപ്പബ്ലിക്് പരേഡില്‍ നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള  അവസരം ലഭിച്ചു. 1963ലെ റിപ്പബ്ലിക്ക് ദിന ചടങ്ങല്‍ വേറിട്ട പ്രകടനം നടത്തി ശങ്കരന്‍  നാരായണന്‍ രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി. മഞ്ചേരിയില്‍ നിന്ന് 30 പേരെ സംഘടിപ്പിച്ചു ചെറുമക്കള്‍ കളി അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യം വലിയ നേട്ടത്തിലേക്കാണ് ഈ കഥകളിക്കാരനെ  വളര്‍ത്തിയത്. നൃത്തം ചിട്ടപ്പെടുത്തിയതും ശങ്കരനാരായണന്‍ തന്നെയായിരുന്നു
രാജ്യത്തിന്റെ കലാകോവിലകമായ വിശ്വഭാരതിയില്‍ നിന്ന് ക്ഷണമെത്തിയതോടെ കഥകളി നടന്‍ നാട്ടില്‍  നിന്ന് 1970 ല്‍ ശാന്ദിനികേതനിലേക്കു വണ്ടി കയറി. കഥകളിക്കൊപ്പം അനുജത്തിയുടെ ശിക്ഷണത്തില്‍ മോഹിനിയാട്ടവും ഭരതനാട്യവും ഉള്‍പ്പെടെയുള്ള നൃത്തകലകളും സ്വായത്തമാക്കിയിരുന്നു. നൃത്ത സംഗീത  വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന വിശ്വഭാരതിയിലെ സംഗീത് ഭവനില്‍ ലക്ചറര്‍ ആയിട്ടാണു തുടക്കം  പിന്നീട് റീഡര്‍ ആയും പ്രൊഫസറായും സ്ഥാനക്കയറ്റങ്ങളുണ്ടായി. സംഗീത് ഭവന്റെ പ്രിന്‍സിപ്പലായി രണ്ടു  കാലയളവിലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001 ല്‍ വിരമിച്ചെങ്കിലും മൂന്ന് വര്‍ഷം കൂടി  വിശ്വഭാരതി ശങ്കര നാരായണന്റെ സേവനം ആവശ്യപ്പെട്ടു.
30 വര്‍ഷത്തോളം വിശ്വഭാരതിയിലെ സേവന കാലത്തു മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനില്‍ ശങ്കരനാരായണനും  താമസിക്കാനുള്ള ഭൂമി സ്വന്തമാക്കി. രവീന്ദ്രനാഥാടാഗോറിന്റെ പല കവിതകളും ചിട്ടപ്പെടുത്തി  നൃത്തങ്ങളാക്കി മാറ്റി.  കഥകളിയില്‍ പെണ്‍വേഷം കെട്ടിയതിനു പുറമെ ശങ്കരനാരായണന്‍ കത്തി, കരി, പച്ച  എന്ന് മാത്രമല്ല ചുവന്ന താടി ഉള്‍പ്പെടെ എല്ലാ വേഷങ്ങളും കെട്ടി കഥകളി ലോകത്തിനു വിജയമായി  ശങ്കരനാരായണന്‍ മാറി.
കുടുംബത്തേക്കാള്‍ കലയെ സ്‌നേഹിക്കുന്ന മഹാനടന്‍  ശാന്തിനികേതനില്‍ തനിച്ചാണ് ഇപ്പോഴും താമസിക്കുന്നത്. കലാരംഗത്തെ ഗവേഷണങ്ങള്‍ക്ക് ഏകാന്തവാസമാണു നല്ലതെന്നു ശങ്കരനാരായണന്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതു പോലും പശ്ചിമ ബംഗാളിലെ ബോല്‍പൂര്‍ നിയമസഭാ  മണ്ഡലത്തിലാണ്.
കഥാ ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവം ഇന്ത്യ ചൈനയുധത്തിനു ശേഷം  അതിര്‍ത്തിയിലെ സൈനികരുടെ മനോനില വീണ്ടെടുക്കാന്‍  കലാ പരിപാടികള്‍ അവതരിപ്പിക്കാന്‍ കിട്ടിയ അവസരമാണ്.
രണ്ട് മാസമാണു സൈനികരെ സമാധാനിപ്പിക്കാനായി അതിര്‍ത്തി പ്രദേശമായ നിബ്രസ്, കുഫ്രി  തുടങ്ങിയ ഭാഗങ്ങളില്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ചു കഴിച്ച് കൂടിയത്.
അരനൂറ്റാണ്ടിലേറെ നീളുന്ന കലാജീവിതത്തിന്റെ  അംഗീകാരമായി കേരള സംഗീത നാടക അക്കാദമിയുടെ 'കാലാശ്രീ പട്ടം' ഇദ്ദേഹത്തെ തേടിയെത്തി.  ടാഗോറിന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊല്‍ക്കത്ത മലയാളി സമാജം പുരസ്‌കാരം  നല്‍കി ആദരിച്ചു. റിട്ട. സ്‌കൂള്‍ അധ്യാപിക സരോജിനി അമ്മയാണു ഭാര്യ. അരുണും ആരതിയുമാണ്  മക്കള്‍. കറുത്തേനിയിലെ വീട്ടിലെത്തിയ ശങ്കരനാരായണന്‍ ജൂണ്‍ 13നു ശാന്തിനികേതനിലേക്കു തിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  a month ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  a month ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a month ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  a month ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  a month ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  a month ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  a month ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  a month ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  a month ago