HOME
DETAILS

ഇ അഹമ്മദിന്റെ ഖബറടക്കം രാവിലെ 11 മണിക്ക് കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദില്‍

  
backup
February 01 2017 | 18:02 PM

%e0%b4%87-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87

കണ്ണൂര്‍: അന്തരിച്ച മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ അഹമ്മദ് എം.പിയുടെ ഭൗതിക ശരീരം കണ്ണൂരിലെ സ്വവസതിയായ താണയിലെ സിതാരയില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണി വരെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 8.30 ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ കോംപൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പൊതുദര്‍ശനത്തിനു വയ്ക്കും. 10.30 മണി വരെ ഇവിടെ പൊതുദര്‍ശനത്തിനു വച്ച് 11 മണിക്ക് കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദില്‍ ഖബറടക്കും. അവസാന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.

കോഴിക്കോട് ലീഗ് ഹൗസിലെ പൊതുദര്‍ശനത്തിനും കടപ്പുറത്തെ മയ്യിത്ത് നിസ്‌കാരത്തിനും ശേഷമാണ് സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട് കടപ്പുറത്ത് വച്ച് നടന്ന മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.

രാത്രി 8.15 ഓടെയാണ് മയ്യിത്ത് കോഴിക്കോട് ലീഗ് ഹൗസിലെത്തിച്ചത്. കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ പൊതുദര്‍ശനത്തിനു ശേഷമാണ് മയ്യിത്ത് ലീഗ് ഹൗസിലെത്തിച്ചത്. വൈകീട്ട് 5.30ഓടെയാണ് ഡല്‍ഹിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ എത്തിച്ചത്.

അന്തിമോപചാരം അര്‍പ്പിക്കാനായി ആയിരക്കണക്കിന് പേരാണ് ഹജ്ജ് ഹൗസിലെത്തിയിരുന്നത്. ലീഗ് ഹൗസിലെ പൊതുദര്‍ശനം 8.30 വരെയായിരുന്നു നിശ്ചിയിച്ചിരുന്നതെങ്കിലും വന്‍ ജനാവലി എത്തിയതോടെ സമയക്രമം തെറ്റുകയായിരുന്നു.
കോഴിക്കോട് ലീഗ് ഹൗസിലും ആയിരക്കണക്കിനു പേരാണ് പ്രിയനേതാവിനെ ഒരു നോക്കു കാണാനായി ഒഴുകിയെത്തുന്നത്.

കോഴിക്കോട് നിന്നു ഇന്നു രാത്രി കണ്ണൂര്‍ താണയിലെ വസതിയായ 'സിതാര'യില്‍ എത്തിക്കുന്ന മയ്യിത്ത് നാളെ രാവിലെ 8.30 മുതല്‍ 10.30 വരെ കണ്ണൂര്‍ കോര്‍പറേഷന്‍ കോംപൗണ്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 10.30ന് കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്‌ലാം സഭ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിനു ശേഷം 11ന് ഔദ്യോഗിക ബഹുമതികളോടെ കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ഖബറടക്കത്തിനു ശേഷം കണ്ണൂര്‍സിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ സര്‍വകക്ഷി അനുശോചന യോഗവും നടക്കും.

നേരത്തെ ഹജ്ജ് ഹൗസില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.കെ രാഘവന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, മക്കളും മരുമക്കളും മൃതദേഹത്തെ അനുഗമിച്ചിരുന്നു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖാദര്‍ മൊയ്തീന്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങി ഹജ്ജ് ഹൗസിലെത്തിച്ചത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago