HOME
DETAILS

പകരക്കാരനില്ലാത്ത അമരക്കാരന്‍

  
backup
February 01 2017 | 18:02 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%85%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d

ഈ വേര്‍പാട് അപരിഹാര്യമായ നഷ്ടമാണ് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനും വ്യക്തിപരമായി എനിക്കും ഉണ്ടാക്കുന്നത്. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയാധ്യക്ഷന്‍ എന്ന നിലയില്‍ നമ്മുടെ അഭിമാനമായിരുന്ന അഹമ്മദ് സാഹിബ് പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു. ആയുസും ആരോഗ്യവും മുഴുവന്‍ സമുദായത്തിനും രാജ്യത്തിനുമായി സമര്‍പ്പിച്ച, മനുഷ്യ സ്‌നേഹിയായിരുന്നു അദ്ദേഹം. നിഷ്‌കളങ്കമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലുമെല്ലാം അദ്ദേഹത്തിന്റെ നിഷ്‌കളങ്കത പ്രകടമായിരുന്നു. സങ്കടം വരുമ്പോള്‍ കരയുകയും സന്തോഷം വരുമ്പോള്‍ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന അദ്ദേഹം ദേഷ്യം വരുമ്പോള്‍ ഒരിക്കലുമതു മറച്ചുവെച്ചതുമില്ല. സൗഹൃദങ്ങള്‍ ഏറ്റക്കുറച്ചിലുകളില്ലാതെ അദ്ദേഹം കാത്തുസൂക്ഷിച്ചു. ഒരുപക്ഷേ ഇത്രമാത്രം ദേശീയ, സാര്‍വദേശീയ നേതാക്കളെ പരിചയമുള്ള മറ്റൊരു നേതാവ് കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ കുറവാകും.

അധികാര സ്ഥാനങ്ങളില്‍ ഇരുന്നപ്പോഴും അല്ലാത്തപ്പോഴും രാഷ്ട്രീയവേദികളില്‍ അദ്ദേഹം ഒരുപോലെ സ്വീകാര്യനായിരുന്നു. മധ്യേഷ്യയിലെ അനൗദ്യോഗിക ഇന്ത്യന്‍ അംബാസിഡറായിരുന്നു അദ്ദേഹം. അറബ് രാജ്യങ്ങളില്‍ അഹമ്മദ് സാഹിബിനെ പോലെ സ്വീകാര്യനായ മറ്റൊരാളില്ല. അറബ് നേതാക്കളുമായി അദ്ദേഹം പുലര്‍ത്തിയ ബന്ധം, നമ്മുടെ രാജ്യത്തിന് പ്രസ്തുത രാജ്യങ്ങളുമായി കൂടുതല്‍ ഇഴയടുപ്പമുണ്ടാക്കിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാന്‍ കഴിയും. വിദേശ രാഷ്ട്രങ്ങളില്‍ വച്ച് പ്രതിസന്ധികള്‍ നേരിടുമ്പോള്‍ മലയാളികള്‍ ആദ്യം ബന്ധപ്പെടുന്നത് അഹമ്മദ് സാഹിബിനെയായിരുന്നു. ഏതു നേരവും ഫോണില്‍ ലഭിക്കുന്ന നേതാവാണ് അദ്ദേഹമെന്ന് അഭിമാനത്തോടെ പലരും എന്നോടു പറഞ്ഞിട്ടുണ്ട്.
ന്യൂനപക്ഷ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പാര്‍ലമെന്റില്‍ ശക്തിയുക്തം നിലപാട് സ്വീകരിച്ച അഹമ്മദ് സാഹിബിനെ നമുക്ക് മറക്കാന്‍ കഴിയില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ സമുദായത്തിന് നേരെ വര്‍ഗീയശക്തികള്‍ അക്രമം അഴിച്ചുവിട്ടപ്പോഴൊക്കെ ആശ്വാസവും സഹായവുമായി അദ്ദേഹം ഓടിയെത്തി. ദേശീയ രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന് ഇടം നേടിക്കൊടുക്കാന്‍ വലിയ പരിശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. നിരന്തരം അതിനായി അദ്ദേഹം പ്രയത്‌നിച്ചു. കേന്ദ്ര മന്ത്രിസഭയില്‍ ഒരു മുസ്‌ലിം ലീഗുകാരന്‍ അംഗമായതിന് പിന്നില്‍ അഹമ്മദ് സാഹിബിന്റെ വ്യക്തിപ്രഭാവം വളരെയേറെയുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ മതേതര ചേരി വിപുലപ്പെടുത്തുന്നതിനും ശക്തമാക്കുന്നതിനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ വിലപ്പെട്ടതാണ്.

ഭരണ രംഗത്ത് മികച്ച മാതൃക സൃഷ്ടിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു ഇ. അഹമ്മദ്. 1982 മുതല്‍ 1987വരെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന അഹമ്മദ് സാഹിബാണ് കേരളത്തിന്റെ വ്യവസായ വളര്‍ച്ചയില്‍ നാഴികക്കല്ലായ നിരവധി തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കേന്ദ്ര മന്ത്രിയെന്ന നിലയില്‍ കേരളത്തെ സംബന്ധിച്ച് വിസ്മരിക്കാന്‍ കഴിയാത്ത പേരാണ് അഹമ്മദ് സാഹിബിന്റേത്. റെയില്‍വേ വകുപ്പിന്റെ സഹ ചുമതലക്കാരനായി പ്രവര്‍ത്തിക്കുമ്പോഴാണ് കേരളത്തില്‍ റെയില്‍വേ വികസനത്തിന് പുതിയ ദിശാബോധം കൈവന്നത്. വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ നിരവധിയാണ്. ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മലയാളി ഹാജിമാര്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വലിയ ശ്രമമാണ് അദ്ദേഹം നടത്തിയത്. കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് പോകാന്‍ അവസരം ഉണ്ടാക്കുന്നതിലും ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് കേരളത്തില്‍ കൊണ്ടുവരുന്നതിനും നേതൃത്വം നല്‍കിയത്് അദ്ദേഹമാണ്.

1962 മുതലാണ് എനിക്ക് അഹമ്മദ് സാഹിബുമായി അടുത്തു പരിചയപ്പെടാനുള്ള സാഹചര്യമുണ്ടായത്. അന്ന് ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. അദ്ദേഹം പിതാവിനെ കാണാനായി പാണക്കാട് തറവാട്ടിലെത്തുമ്പോഴൊക്കെ ഞാന്‍ സൗഹൃദം പുതുക്കി. അന്നുതൊട്ടുള്ള ഞങ്ങളുടെ ബന്ധം മരണം വരെ ഊഷ്മളമായി തുടര്‍ന്നു. അഭിവന്ദ്യ ജ്യേഷ്ടന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി പുലര്‍ത്തിയിരുന്ന നിഷ്‌കളങ്കമായ സൗഹൃദം വളരെയേറെ ദൃഢമായിരുന്നു. ഇണപിരിയാത്ത കൂട്ടുകാരായിരുന്നു അവര്‍.

സംഘടനയുടെയും സമുദായത്തിന്റെയും ഭാവിയെ സംബന്ധിച്ച ആലോചനകളിലായിരുന്നു അദ്ദേഹമെപ്പോഴും. അഹമ്മദ് സാഹിബിനെ സംബന്ധിച്ച് മുസ്‌ലിം ലീഗ് പ്രസ്ഥാനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. രണ്ട് ദിവസം മുമ്പ് മുനവ്വറലി തങ്ങളുടെ ഗൃഹപ്രവേശന ചടങ്ങില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.

ഏറെ നേരം പാണക്കാട് തറവാട്ടില്‍ സമയം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. വ്യക്തിപരമായി എനിക്ക് ജ്യേഷ്ടസഹോദരനെയാണ് നഷ്ടമായിരിക്കുന്നത്. എല്ലാ ഘട്ടങ്ങളിലും താങ്ങായും തണലായും നിന്ന് കരുത്തുനല്‍കിയ പ്രിയപ്പെട്ട അഹമ്മദ് സാഹിബിന്റെ വേര്‍പാടിന്റെ വേദന താങ്ങാനാകാത്തതാണ്. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗലോകത്ത് ഉന്നത പദവി നല്‍കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago