3 ലക്ഷത്തിന് മുകളിലുള്ള പണമിടപാട് നിയമവിരുദ്ധം
ന്യൂഡല്‍ഹി: മൂന്ന് ലക്ഷത്തിന് മുകളിലുള്ള എല്ലാ പണമിടപാടുകളും നിയമവിരുദ്ധമാക്കുമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി. അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി വ്യക്തമാക്കി.
പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് എം.ബി ഷാ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശപ്രകാരമാണ് ഇത്തരമൊരു തീരുമാനം കൈകൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഷാ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.
പണത്തിന്റെ രൂപത്തില്‍ വലിയ തുക കണക്കില്‍പെടാതെ സൂക്ഷിക്കുന്നുണ്ട്. ഇത് തടയേണ്ടത് ആവശ്യമാണെന്ന് ഷാ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് ലക്ഷമോ അതില്‍ കൂടുതലോ ഏപ്രില്‍ ഒന്നിനുശേഷം ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്ഹവുമാക്കുമെന്നും അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."