HOME
DETAILS

2018 ശീതകാല ഒളിംപിക്‌സ്: ഉന്നതതല യോഗത്തില്‍ ഉ.കൊറിയ പങ്കെടുക്കും

  
backup
January 05 2018 | 21:01 PM

2018-%e0%b4%b6%e0%b5%80%e0%b4%a4%e0%b4%95%e0%b4%be%e0%b4%b2-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8

പ്യോങ്‌യാങ്: അടുത്ത മാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ഉത്തര കൊറിയ സ്വീകരിച്ചു. ഒന്‍പതിനാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള കത്ത് ഇന്നലെ ഫാക്‌സ് വഴിയാണ് ലഭിച്ചതെന്ന് ദ.കൊറിയ യൂനിഫിക്കേഷന്‍ മന്ത്രാലയം വക്താവ് പറഞ്ഞു. ദ.കൊറിയയില്‍ നടക്കുന്ന മത്സരത്തില്‍ ഉ.കൊറിയന്‍ അത്‌ലറ്റുകള്‍ക്ക് മത്സരിക്കാന്‍ അവസരമൊരുക്കുന്നതായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. അതോടൊപ്പം, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായേക്കുമെന്ന് ദ.കൊറിയന്‍ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയിലുള്ള പാന്‍മുഞ്ചോമില്‍ വച്ചായിരിക്കും യോഗം നടക്കുക. 2015 ഡിസംബറിനു ശേഷം ഇരുരാജ്യങ്ങളും പങ്കെടുക്കുന്ന ആദ്യ ഉന്നതതല യോഗമാകും ഇത്.
അതിനിടെ, അമേരിക്കയും ദ.കൊറിയയും സംയുക്തമായി നടത്തിവരുന്ന സൈനിക പരിശീലനം ഒളിംപിക്‌സ് കാലയളവില്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. കൊറിയന്‍ പ്രസിഡന്റിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഫോണ്‍ വഴി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നും സംസാരിക്കുകയും ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
പരസ്പരം കൊമ്പുകോര്‍ത്തു കൊണ്ടിരിക്കുന്ന ഇരുകൊറിയകളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള നല്ല അവസരമാകും ശീതകാല ഒളിംപിക്‌സെന്ന് നേരത്തെ മൂണ്‍ ജെ. ഇന്‍ പ്രസ്താവിച്ചിരുന്നു. ഒളിംപിക്‌സിലേക്കു പ്രതിനിധി സംഘത്തെ അയക്കുന്നത് രാജ്യത്തെ ജനങ്ങളുടെ ഐക്യം വിളംബരം ചെയ്യാനുള്ള നല്ല അവസരമാകുമെന്ന് ഉ.കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കഴിഞ്ഞയാഴ്ചയും വ്യക്തമാക്കിയിട്ടുണ്ട്.
മേഖലയിലെ സംഘര്‍ഷങ്ങളില്‍ മഞ്ഞുരുക്കമുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പുതിയ നീക്കത്തെ അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ സംശയക്കണ്ണോടെയാണു കാണുന്നത്. പുതിയ നീക്കം ശാശ്വത സമാധാനം കൊണ്ടുവരുന്ന യഥാര്‍ഥ ഒലിവ് ചില്ലയാണോ അതോ കിം ജോങ് ഉന്നിന്റെ താല്‍ക്കാലിക നീക്കമാണോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വ്യാഴാഴ്ച പ്രതികരിച്ചു. അന്താരാഷ്ട്രതലത്തിലുള്ള സമ്മര്‍ദത്തിന്റെ ഫലമാണു ഇരു കൊറിയകളും തമ്മിലുള്ള കരാറെന്നും അദ്ദേഹം പറഞ്ഞു. പുതിയ നീക്കത്തെ ജാഗ്രതയോടെയാണു നോക്കിക്കാണുന്നതെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രി തൊമോമി ഇനാദ പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  6 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago