HOME
DETAILS

മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

  
backup
January 06 2018 | 05:01 AM

vigilance-enquiry-minister-kk-shylaja

തിരുവനന്തപുരം: ചികിത്സാചിലവ് അനര്‍ഹമായി കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി.ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്. വിജിലന്‍സിന്റെ സ്‌പെഷ്യല്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

മന്ത്രി കെ.കെ ശൈലജ ഭര്‍ത്താവിന്റെയും അമ്മയുടെയും പേരില്‍ വ്യാജ ചികിത്സാ ബില്‍ നല്‍കി പണം വാങ്ങിയെന്നാണ് ആരോപണം.

മന്ത്രി 28,000 രൂപയുടെ കണ്ണട വാങ്ങിയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ചികിത്സാ ഇനത്തില്‍ അവര്‍ പൊതുഖജനാവില്‍ നിന്ന് മറ്റ് ഇനങ്ങളില്‍ കൈപ്പറ്റിയ തുകകളുടെ വിശദാംശങ്ങളും പുറത്തുവന്നത്. ഭര്‍ത്താവ് തന്നെ ആശ്രയിച്ചാണു കഴിയുന്നതെന്ന് സത്യവാങ്മൂലം നല്‍കി മന്ത്രി ചികിത്സാ തുക കൈപ്പറ്റിയിട്ടുണ്ട്. ഭര്‍ത്താവ് കെ.ഭാസ്‌കരന്‍ അധ്യാപകനായി റിട്ടയര്‍ ചെയ്തയാളാണ്.മട്ടന്നൂര്‍ നഗരസഭയുടെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചിരുന്നയാളാണ്.

മുനിസിപ്പല്‍ ചെയര്‍മാനായിരിക്കെ അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞതിന്റെ ചെലവാണ് മന്ത്രി വാങ്ങിയത്. ഈ പദവിയിലിരിക്കുകയും മറ്റു പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്നയാള്‍ നിയമാനുസൃതം ആശ്രിതനാവില്ലെന്ന് മന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ നവംബര്‍ വരെ ചികിത്സാ ചെലവായി റീംഇപേഴ്‌സ്‌മെന്റിനായി മന്ത്രി ഒപ്പിട്ട് നല്‍കിയ അപേക്ഷയില്‍ എഴുതിയ തുക 3,81,876 രൂപയാണ്. ഫാസ്റ്റ് ഫുഡ് കഴിച്ചതും മരുന്നെന്ന പേരില്‍ മന്ത്രി റീ ഇംപേഴ്‌സ്‌മെന്റ് ചെയ്തതായി ആരോപണമുണ്ട്. ഒരുദിവസം ഏഴായിരം രൂപ വാടകയുള്ള സ്യൂട്ട് ഉപയോഗിച്ച മന്ത്രികുടുംബം നാലുദിവസം ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ കഴിച്ചത് 5336 രൂപയുടെ ഭക്ഷണമാണെന്ന് മന്ത്രി തന്നെ സമര്‍പ്പിച്ച കണക്കുകള്‍ പറയുന്നു. ആശുപത്രി വാസക്കാലയളവില്‍ കഴിച്ച ഭക്ഷ്യവസ്തുക്കളുടെ വില റീംഇംപേഴ്‌സ്‌മെന്റില്‍ കാണിക്കരുതെന്നാണ് ചട്ടം. എക്‌സിക്യൂട്ടീവ് സ്യൂട്ടില്‍ നാലുദിവസം കഴിഞ്ഞതിന് 28,600 രൂപ വാടക കൊടുത്തതായി മന്ത്രി സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. മന്ത്രിയുടെ ഭര്‍ത്താവിന്റെ ചികിത്സാചെലവ് 86,130,10 രൂപയാണ് കാണിച്ചിരിക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രി, ജ്യോതി ദേവ് ഡയബറ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കണ്ണൂര്‍ എ.കെ.ജി സഹകരണാശുപത്രി, മട്ടന്നൂരിലെ ലക്ഷ്മി മെമ്മോറിയല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സ തേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  39 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago