വ്യാപാര്‍ 2017ന് ഇന്ന് തുടക്കം
കൊച്ചി: സംസ്ഥാനത്തെ ചെറുകിട, സൂക്ഷ്മ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന വാണിജ്യവകുപ്പ് നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റായ വ്യാപാര്‍ 2017ന് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് ബോള്‍ഗാട്ടി പാലസില്‍ മുഖ്യമന്ത്രി പിണറായി വിജയന് മീറ്റ് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി എ.സി മൊയ്തീന് അധ്യക്ഷനാകും. നാലുവരെയാണ് വ്യാപാര്‍ 2017 നടക്കുന്നത്. സ്റ്റാളുകളുടെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍കൂറായി രജിസ്റ്റര്‍ചെയ്ത കേരളത്തിന് പുറത്തുനിന്നുള്ള സംരംഭകര്‍ക്ക് മാത്രമായാണ് ഇന്നും നാളെയും നടത്തുന്ന ബിസിനസ് മീറ്റിങ്ങുകള്‍. നാലിന് നടക്കുന്ന മീറ്റിങ്ങില്‍ സ്പോട്ട് രജിസ്ട്രേഷന്‍വഴി കേരളത്തിനകത്തുള്ള സംരംഭകര്‍ക്കും ഉച്ചവരെ പങ്കെടുക്കാം.
സംസ്ഥാനത്തിന്റെ വ്യാവസായിക ഉല്പാദനക്ഷമത പ്രദര്‍ശിപ്പിക്കുക, ബ്രാന്‍ഡ് ചെയ്തതും അല്ലാത്തതുമായ ഉല്പന്നങ്ങള് അവതരിപ്പിക്കുക, നിലവിലുള്ള വ്യവസായ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നിവയും വ്യാപാറിന്റെ ലക്ഷ്യമാണ്.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വാണിജ്യ ഡയറക്ടര്‍ പി.എം ഫ്രാന്‍സിസ്, ഒ.വി രാജഗോപാല്‍, ഫിക്കി കേരള ഘടകം മേധാവി സേവിയോ മാത്യു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."