കലയുടെ തട്ടകത്തില്‍ കൗമാര കേരളത്തിന്റെ സര്‍ഗവസന്തം വിരിഞ്ഞു
തൃശൂര്‍: കമലാസുരയ്യയുടെ ഓര്‍മകള്‍ പൂക്കുന്ന നീര്‍മാതളത്തില്‍ കലയുടെ കേളികൊട്ടുയര്‍ന്നു.
ഇനി കലയുടെ സര്‍ഗവസന്തം വിരിയുന്ന അഞ്ച് രാപ്പകലുകള്‍. 58- ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പൂരങ്ങളുടെ നാട്ടില്‍ നിറപ്പകിട്ടാര്‍ന്ന തുടക്കം.
ആറാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ വിരുന്നെത്തിയ കൗമാര കലോത്സവത്തെ സംസ്‌കാരിക തലസ്ഥാനം ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ഘോഷയാത്രയ്ക്ക് പകരം സൂര്യാകൃഷ്ണമൂര്‍ത്തിയുടേയും മാലതി ടീച്ചറുടേയും നേതൃത്വത്തിലൊരുക്കിയ ദൃശ്യ വിസ്മയത്തിന് ശേഷം തേക്കിന്‍കാട് മൈതാനത്തെ പ്രധാന വേദിയായ നീര്‍മാതളത്തിലൊരുക്കിയ ചിരാതുകളില്‍ അഗ്നി പകര്‍ന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
കലോത്സവത്തിന്റെ 58 വര്‍ഷങ്ങളെ ഓര്‍മിപ്പിച്ച് 58 ചിരാതുകളാണ് ഉദ്ഘാടനത്തിനായി ഒരുക്കിയിരുന്നത്. സര്‍ഗ കൈരളിയുടെ നാദതാളലയ വിസ്മയങ്ങളുടെ സമ്മോഹന നിമിഷങ്ങളാണിനി തൃശൂരിന്.
23 വേദികളില്‍ 224 ഇനങ്ങളിലായി 12500 മത്സരാര്‍ഥികളാണ് മാറ്റുരക്കുന്നത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. കെ രവീന്ദ്രന്‍ മാഷിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങിനു ശേഷം മുഖ്യവേദിയായ നീര്‍മാതളത്തില്‍ മോഹിനിയാട്ടം ആരംഭിച്ചു.
മൂന്നാം വേദിയായ നീലക്കുറഞ്ഞിയില്‍ ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടവും ആരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ വ്യവാസയമന്ത്രി എ.സി മൊയ്തീന്‍, കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍, കലാമണ്ഡലം ഗോപി ആശാന്‍, ജയചന്ദ്രന്‍, മാലതി ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."