HOME
DETAILS
MAL
പൊന്മുണ്ടം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാറ്റി സ്ഥാപിക്കണം: ബാലാവകാശ കമ്മിഷന്
backup
May 27 2016 | 23:05 PM
മലപ്പുറം: വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊന്മുണ്ടം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുതിയ സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്തിനു നിര്‍ദേശം നല്കി. നിലവില്‍ സ്കൂളിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ചത് വയല്‍ ആണ്.
വയല്‍ നികത്തി സ്കൂള്‍ നിര്‍മിക്കാന്‍ നിരവധി തടസങ്ങളുണ്ട്. അതിനാലാണു പുതിയ സ്ഥലം കണ്ടെത്തി സ്കൂള്‍ മാറ്റിസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്.
പൊന്നാനി ഐ.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നില്‍ ബസുകള്‍ നിര്‍ത്തുന്നില്ലെന്ന പരാതിയില്‍ ഇവിടെ ബസ് സ്റ്റോപ് അനുവദിക്കാന്‍ കമ്മിഷന് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് നിര്‍ദേശം നല്കി.
ബാലാവകാശ കമ്മിഷന് അംഗങ്ങളായ ബാബു നരിക്കുനി, ഗ്ലോറി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങില്‍ 12 പരാതികള്‍ പരിഗണിച്ചു. എട്ട് പരാതികള്‍ തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."