ട്രംപിന്റെ മാനസികാരോഗ്യ കാര്യത്തില്‍ സംശയമില്ല; വിവാദ പുസ്തകത്തോട് പ്രതികരിച്ച് ടില്ലേഴ്‌സന്‍
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ തനിക്കു സംശയമില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍. വെള്ളിയാഴ്ച പുറത്തിറങ്ങിയ വിവാദ പുസ്തകം 'ഫയര്‍ ആന്‍ഡ് ഫ്യുരി: ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ്' പുസ്തകത്തിലെ ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ പോലും ട്രംപിനെ കുട്ടിയെ പോലെയാണു കാണുന്നതെന്ന് പുസ്തകത്തില്‍ വെളിപ്പെടുത്തലുണ്ടായിരുന്നു. ട്രംപിന്റെ മാനസികനില തകരുന്നതായി ഗ്രന്ഥകര്‍ത്താവ് മൈക്കല്‍ വോള്‍ഫ് ആരോപിക്കുകയും ചെയ്തു.
'ട്രംപിന്റെ മാനസികനിലയെ ചോദ്യം ചെയ്യേണ്ട ഒരു കാര്യവും തനിക്കില്ല. മുന്‍ പ്രസിഡന്റുമാരുടെ സ്വഭാവത്തിലുള്ള ആളല്ല അദ്ദേഹം. അക്കാര്യം എല്ലാവരും അംഗീകരിച്ചതാണ്. അതുകൊണ്ടു കൂടിയാണ് അദ്ദേഹത്തെ അമേരിക്കന്‍ ജനത തെരഞ്ഞെടുത്തത് '-ടില്ലേഴ്‌സന്‍ സി.എന്‍.എന്‍ ചാനലിനോട് പറഞ്ഞു. ട്രംപിനെ ടില്ലേഴ്‌സന്‍ മന്ദബുദ്ധിയെന്നു വിളിച്ചതായി കഴിഞ്ഞ വര്‍ഷം പ്രചാരണമുണ്ടായിരുന്നു.
ട്രംപ് പ്രസിഡന്റ് പദവിക്കു യോജിച്ചയാളല്ലെന്ന് അദ്ദേഹത്തിന്റെ ചുറ്റുമുള്ള 100 ശതമാനം പേരും കരുതുന്നതായി വോള്‍ഫ് ഒരു ടെലിവിഷന്‍ അഭിമുഖത്തിലും പ്രതികരിച്ചിരുന്നു. സ്വന്തം സഹപ്രവര്‍ത്തകരുടെ പോലും വിശ്വാസ്യതയും അംഗീകാരവും പിടിച്ചുപറ്റാന്‍ ട്രംപിനായിട്ടില്ലെന്നു വിവാദ പുസ്തകത്തിലും വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."