സ്ത്രീ സുരക്ഷയ്ക്ക് ഇനി കണ്ണൂരിലും പിങ്ക് പട്രോള്‍
കണ്ണൂര്‍:കണ്ണൂരിലും തലശ്ശേരിയിലും ഇനി സ്ത്രീ സുരക്ഷക്കായി കേരള പൊലിസിന്റെ പിങ്ക് പട്രോള്‍. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം
ചെയ്ത പിങ്ക് പട്രോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായുള്ള സംവിധാനമാണ്. രണ്ട് സ്വിഫ്റ്റ് ഡിസയര്‍ കാറിലായി 22 വനിതാ പൊലിസുകാരെയാണ് വിന്യസിക്കുന്നത്. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് 1515 എന്ന നമ്പറില്‍ വിളിച്ചാല്‍ പിങ്ക് പട്രോള്‍ ടീം സ്ഥലത്തെത്തും. മന്ത്രി രാമചന്ദ്രന് കടപ്പള്ളി അധ്യക്ഷനായി. ജിലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ സ്ത്രീ സുരക്ഷാ സന്ദേശം നല്കി. ഡിവൈ.എസ്.പി.പി.പി സദാന
ന്ദന്‍ രചിച്ച കോര്‍പറേറ്റ് ഡിസെപ്ഷന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കണ്ണൂര്‍ യൂനിവേഴ്സിറ്റി സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ഗംഗാധരന് പുസ്തകം ഏറ്റുവാങ്ങി. ഡോ. ടി.പി കുഞ്ഞിക്കണ്ണന് പുസ്തകം പരിചയപ്പെടുത്തി. ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്, കലക്ടര്‍ മീര്‍ മുഹമ്മദലി, കെ.എ.പി കമാന്‍ഡന്റ് സഞ്ജയ് കുമാര്‍ ഗുരുഡിന്, എസ്.പി കെ.പി ഫിലിപ്പ് സംസാരിച്ചു. കണ്ണൂര്‍ പൊലിസ് നടപ്പാക്കുന്ന ആതുരമിത്രം പദ്ധതിയില്‍ നിന്നുള്ള ധനസഹായ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."