HOME
DETAILS

ഇന്ത്യ ലോകത്തിന് നല്‍കിയ അപൂര്‍വ പ്രതിഭ

  
backup
February 01 2017 | 23:02 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af

കണ്ണൂര്‍ സിറ്റിയില്‍ ജനിച്ച് ലോകത്തോളം വളര്‍ന്ന ഇ അഹമ്മദ് സാഹിബിന്റെ കൂടെ ഹരിത രാഷ്ട്രീയത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ കഴിഞ്ഞതു തന്നെയാണു ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം. കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറായി തുടങ്ങി ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി വരെയായി ലോക നേതൃരംഗത്തു തിളങ്ങിനിന്ന അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ വല്ലാത്തൊരു ആത്മധൈര്യവും ആവേശവുമായിരുന്നു. 1980കളില്‍ അഹമ്മദ് സാഹിബായിരുന്നു മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍സെക്രട്ടറി. ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബായിരുന്നു പ്രസിഡന്റ്. അദ്ദേഹം ആദ്യമായി കേരളത്തില്‍ മന്ത്രിയാകുന്നത് അക്കാലത്തായിരുന്നു. ആക്ടിങ് സെക്രട്ടറിയുടെ ചുമതല തനിക്കായിരുന്നു. പിന്നീട് അഹമ്മദ് സാഹിബ് പ്രസിഡന്റായപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന കാലത്ത് ഒരു നേതാവിനെക്കാള്‍ സ്‌നേഹനിധിയായ സഹപ്രവര്‍ത്തകനും സുഹൃത്തും സഹോദരനും എന്ന പരിഗണനയാണ് അദ്ദേഹത്തില്‍ നിന്നു ലഭിച്ചത്. കാല്‍നടയായും സൈക്കിളിലും യാത്രചെയ്ത് സംഘടനാ പ്രവര്‍ത്തനം നടത്തിയ അദ്ദേഹത്തെ പില്‍ക്കാലത്ത് ലോക രാഷ്ട്രത്തലവന്‍മാര്‍ വരെ വിമാനത്താവളങ്ങളില്‍ കാത്തിരുന്നു. അന്തര്‍ദേശീയ വിഷയങ്ങളില്‍ അഹമ്മദ് സാഹിബിന്റെ വാക്കുകള്‍ ഇന്ത്യയുടെ ഔദ്യോഗിക നിലപാടുകളായി മാറി. ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും കണ്ണൂരിനെയും സിറ്റിയെയും നെഞ്ചേറ്റിയ അദ്ദേഹം ജനിച്ചുവീണ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിക്കായി ഒരു സാധാരണ നാട്ടുകാരനായി മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു.
ആദ്യകാലത്ത് സംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധിതവണ ഒരുമിച്ച് യാത്ര ചെയ്തപ്പോഴുള്ള വികാരപരമായ നിരവധി അനുഭവങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. ഒരിക്കല്‍ തൃക്കരിപ്പൂര്‍ പടന്നയില്‍ ഞങ്ങള്‍ ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ ഓടിച്ചിരുന്നത് അഹമ്മദ് സാഹിബായിരുന്നു. പുലര്‍ച്ചെ രണ്ടോടെ പാപ്പി നിശ്ശേരിയില്‍ എത്തിയപ്പോള്‍ കാര്‍ വൈദ്യുത തൂണിലിടിച്ച് എല്ലാവരും ഭ്രമിച്ചു.
പാര്‍ട്ടിയുടെ കണ്ണൂര്‍ താലൂക്ക് കമ്മിറ്റി പ്രസിഡന്റായിരുന്ന അബു ഹാജിയും കൂടെയുണ്ടായിരുന്നു. അഹമ്മദ് സാഹിബ് കാ റില്‍ നിന്നിറങ്ങി ഒരു സൈക്കിള്‍ സംഘടിപ്പിച്ച് ദൂരെ പോയി മറ്റൊരു കാറുമായി എത്തിയാണു ഞങ്ങള്‍ കണ്ണൂരിലെത്തിയത്. അദ്ദേഹത്തോടൊന്നിച്ചുള്ള മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു അത്.
ഏറ്റവുമൊടുവില്‍ ജനുവരി 29ന് കോഴിക്കോട്ടെ ഹോട്ടലില്‍ വച്ചാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ ഗൃഹപ്രവേശ ചടങ്ങി             നായി പോകവെ കണ്ടുമുട്ടിയപ്പോള്‍ കെട്ടിപ്പിടിച്ച് സ്വീകരിച്ച് വളരെ നേരം സംസാരിച്ചിരുന്നു. വളരെ വ്യക്തമായും സ്പഷ്ടമായും വര്‍ത്തമാനകാല രാഷ്ട്രീയവും ലീഗ് പ്രവര്‍ത്തകരുടെ ഉത്തരവാദിത്വവും സംസാരിച്ച അദ്ദേഹം കൈ പിടിച്ച് ആശ്ലേഷിച്ചാണു പ്രഭാത ഭക്ഷണ വും തന്ന് ഞങ്ങളെ യാത്രയാക്കിയത്. അവസാന നിമിഷം വരെ ന്യൂനപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തിയിരുന്നു.ഇന്ത്യയിലെ മുസ്‌ലിംകളടക്കമുള്ള  പിന്നോക്ക ജനതയ്ക്ക് അഹമ്മദ് സാഹിബിനെ പോ ലുള്ള ദീര്‍ഘ വീക്ഷണമുള്ള നേതാക്കളുടെ നേതൃത്വം ആവശ്യമായ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗം .
ഇന്ത്യ ലോകത്തിനു നല്‍കിയ അ           പൂര്‍വ പ്രതിഭയായ അഹമ്മദ് സാഹിബിന്റെ വിയോഗം അപരിഹാര്യമായ നഷ്ടമാണ്. ഇന്ത്യയുടെ മതേതര ജനാധിപത്യ പ്രക്രിയയോട് എന്നും ഉറച്ച കൂറുപുലര്‍ത്തിയിരുന്ന അഹമ്മദിന്റെ അന്ത്യം ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ തന്നെയായതു ചരിത്രത്തില്‍ ആര്‍ക്കും ലഭിക്കാത്ത അംഗീകാരമാണ്.
മുസ്‌ലിംലീഗ് സംസ്ഥാന



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago