HOME
DETAILS
MAL
പെരിങ്ങോം റസിഡന്‍ഷ്യല്‍ സ്കൂള്‍: എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു
backup
February 01 2017 | 23:02 PM
ചെറുപുഴ: പെരിങ്ങോത്ത് 25 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് സി കൃഷ്ണന് എം.എല്‍.എ. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡില്‍ നിന്നാണ് തുക അനുവദിച്ചത്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല. ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതസംഘം ഇന്നലെ സ്ഥലപരിശോധനക്കെത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്, പി നളിനി, പി പ്രകാശന്, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ മോഹനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."