'വിമുക്തി' ലഹരിമുക്ത കേരളത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്
കല്‍പ്പറ്റ: ലഹരിമുക്ത കേരളം കെട്ടിപ്പടുക്കുന്നതിന്റെ ആദ്യ പടിയായാണ് വിമുക്തി കാംപയിന്‍ നടത്തുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്ന് ഉപയോഗം സമ്പൂര്‍ണമായി ഇല്ലാതാക്കാനും ലക്ഷ്യമിട്ട് രൂപം നല്‍കിയ സംസ്ഥാന ലഹരിവര്‍ജന മിഷന്‍ 'വിമുക്തി'യുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനം മുതല്‍ മരണം വരെയുള്ള ആഘോഷ-ദു:ഖാചരണങ്ങളില്‍ ലഹരി അനിവാര്യമായിരിക്കുകയാണ്. വിമുക്തി പദ്ധതിയില്‍ ലഹരിക്കെതിരെയുള്ള പ്രചാരണം മാത്രമല്ല ഉദ്ദേശിക്കുന്നത്. വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വ്യാപകമായ വിപണനം തടയാന്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും. വിദ്യാലയ പരിസരങ്ങളില്‍ ലഹരി യഥേഷ്ടം കിട്ടുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി, സബ് കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള ഷണ്‍മുഖം, പ്രീതാരാമന്‍, ദിലീപ് കുമാര്‍, കല്‍പ്പറ്റ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എം നാസര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി.വി റാഫേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ലഹരിവിരുദ്ധ സദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പച്ചിലക്കാട് യതി സ്‌കൂള്‍ ഓഫ് ഇംഗ്ലീഷ് വിദ്യാര്‍ഥികള്‍ ഓട്ടന്‍തുള്ളലും ശശി താഴത്തുവയല്‍ മാജിക്‌ഷോയും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."