HOME
DETAILS
MAL
പൊതുനിരത്തിലെ സ്റ്റേജ് മാറ്റി സ്ഥാപിക്കണമെന്ന്
backup
February 01 2017 | 23:02 PM
പുല്‍പ്പള്ളി: യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയാകുന്ന ടൗണിലെ പൊതുസ്റ്റേജ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം. പാതയോരങ്ങളില്‍ പൊതുസ്റ്റേജ് പാടില്ലെന്ന് കോടതി ഉത്തരവുണ്ടായിട്ടുപോലും പുല്‍പ്പള്ളി ടൗണിലെ പൊതുസ്റ്റേജ് പൊളിച്ചുനീക്കാന്‍ പി.ഡബ്ല്യൂ.ഡിയോ, പഞ്ചായത്തോ തയാറാക്കുന്നില്ല.
ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് പൊതു സ്റ്റേജുള്ളത്. ഇതുമൂലം ഫുട്പാത്തിലൂടെ എത്തുന്നവര്‍ക്ക് താഴെ അങ്ങാടിയിലേക്കോ, ഗവ. ആശുപത്രി ഭാഗത്തേക്കോ പോകണമെങ്കില്‍ റോഡിന്റെ നടുവിലൂടെ പോകേണ്ട അവസ്ഥയാണ്. സ്റ്റേജ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതി നല്‍കിയെങ്കിലും അതെല്ലാം അവഗണിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. സ്റ്റേജ് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."