'മലബാറിന് തീരാനഷ്ടം'
കോഴിക്കോട്: പൊതുജനങ്ങളുടെ ചെറുതും വലുതുമായ ഏതൊരു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മുന്‍കൈയെടുത്തിരുന്ന വളരെ നല്ല ഒരു മനുഷ്യസ്‌നേഹിയായ അഹമ്മദ് സാഹിബിന്റെ മരണം നമുക്ക് നികത്താനാകാത്ത നഷ്ടമാണ്. ചേംബര്‍ ഹാളില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഐപ്പ് തോമസ്, ഡോ. എ.എം ഷെരീഫ്, ടി.പി വാസു, സുബൈര്‍, എം.കെ നാസര്‍, ഷെ.സി.ഇ ചാക്കുണ്ണി പങ്കെടുത്തു.
'മതേതര നിലപാടില്‍
ഉറച്ചുനിന്ന വ്യക്തി'
കോഴിക്കോട്: മതേതര നിലപാടില്‍ ഉറച്ചുനിന്ന് സമുദായത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി വീറോടെ വാദിച്ച പോരാളിയായിരുന്നു ഇ. അഹമ്മദെന്ന് പി.ടി.എ റഹീം എം.എല്‍.എ അനുശോചിച്ചു
'വിടപറഞ്ഞത് മികച്ച
നയതന്ത്രജ്ഞന്‍'
കോഴിക്കോട്: പരിചയ സമ്പന്നതയും നയതന്ത്രജ്ഞതയും അദ്ദഹത്തെ കഴിവുറ്റ രാഷ്ട്രീയ നേതാവും ഭരണകര്‍ത്താവുമാക്കി മാറ്റി. അഹമ്മദ് സാഹിബിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി എസ്.ഡി.പി.ഐ പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാസികളോട്
മമതകാട്ടിയ നേതാവ്:
ബംഗളൂരു: ഇ. അഹമ്മദ് സാഹിബ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരോട് മമതകാണിച്ച നേതാവായിരുന്നുവെന്ന് മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ അനുശോചിച്ചു
'അനിഷേധ്യ നേതാവ് '
കോഴിക്കോട്: അഹമ്മദ് സാഹിബ് ഇന്ത്യന്‍ മുസ്‌ലിംകളുടെ അനിഷേധ്യ നേതാവായിരുന്നു. വിയോഗം ദേശീയ നഷ്ടമാണെന്നും എം.എസ്.എസ് അനുശോചിച്ചു.
'മികച്ച പാര്‍ലമെന്റേറിയന്‍'
കോഴിക്കോട്: ദീര്‍ഘകാലം മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റംഗമായിരുന്ന ഇ. അഹമ്മദ് പാര്‍ലമെന്ററി രംഗത്ത് മികവ് തെളിയിച്ച വ്യക്തിയാണ്.
'കേരളത്തിന് തീരാനഷ്ടം '
കോഴിക്കോട്: ഇ. അഹമ്മദ് കേരളത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. അദ്ദേഹത്തിന്റെ നിര്യാണം കേരള രാഷ്ട്രീയത്തിനും തീരാ നഷ്ടമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."