ഇന്ത്യന്‍ വംശജക്ക് വിമാനത്താവളത്തില്‍ അപമാനം
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ വംശജക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ അപമാനം നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ട്.
സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കിയ 33 കാരിയാണ് അപമാനത്തിന് ഇരയായത്. കുഞ്ഞിന് മുലയൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്.
സിംഗപ്പൂരില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ മാനേജറായി ജോലി നോക്കുന്ന ഗായത്രി ബോസിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ഇതിനെതിരേ പരാതി നല്‍കിയിരിക്കയാണ്.
പാരീസിലേക്കുള്ള യാത്രാ മധ്യേയായിരുന്നു ഫ്രാങ്കഫര്‍ട്ടില്‍ ഇറങ്ങിയതെന്ന് ഗായത്രി പറഞ്ഞു. തന്റെ പക്കലുള്ള ബാഗ് എക്സറേ മെഷിനില്‍ ഇട്ടപ്പോഴായിരുന്നു മുലയൂട്ടാനുള്ള ബ്രസ്റ്റ് പമ്പ് കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യാനായി ഉദ്യോഗസ്ഥരുടെ മുറിയിലേക്ക് വിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."