HOME
DETAILS
MAL
അടയാളങ്ങള്‍
backup
January 07 2018 | 03:01 AM
പച്ചമരച്ചുവട്ടില് വിഷയാസ്ക്തിയാല്
ജ്വലിക്കുന്നവരേ,
താഴ്വരയിലും പാറയിടുക്കിലും ശിശുക്കളെ കുരുതി കഴിക്കുന്നവരേ,
അടയാളവസ്ത്രം നീ അഴിച്ചുമാറ്റിയതെന്തിന് ?
എന്റെ മൗനം നീ മറയാക്കിയതെന്തിന്..?
ഗിരിശൃംഗങ്ങളില്‍ ശയ്യയൊരുക്കി
വാതില്‍ പടിയില്‍ പുതിയ അടയാളവാക്യമെഴുതി
വസ്ത്രമുരിഞ്ഞു കിടക്ക മോടിയാക്കി
പിന്നെയും പിന്നെയും നീയെന്നെ പ്രകോപിപ്പിക്കുന്നതെന്തിന്..?
നീരുവറ്റിയ പുഴയുടെ മാറില്‍ നിന്നൊരു
കല്ലിളകി അടരുന്നപോല്
മഹാമൗനം ചടുലവേഗം പൂണ്ട്
കുതിച്ചാര്ത്തുവരുംമുന്പേ
മിഴിയടച്ചു തുറക്കും മുന്‍പേ..
തപ്പിപ്പിടഞ്ഞെഴുന്നേറ്റു നീ..
അടയാളവസ്ത്രമണിഞ്ഞുകൊള്ളൂ..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."