സാഹിത്യോത്സവത്തിന് വര്‍ണാഭമായ തുടക്കം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറും ഡി.സി കിഴക്കെ മുറി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന കേരള സാഹിത്യോത്സവത്തിന് തിരിതെളിഞ്ഞു. കഥാകൃത്ത് സക്കറിയ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരുടെ നാവറുക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം വിവരണാതീതമാണെന്ന് അദ്ദേഹം പറഞ്ഞു. എ.പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. സദ്ഗുരു ജഗ്ഗി വാസുദേവ് മുഖ്യപ്രഭാഷണം നടത്തി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍ ആമുഖ പ്രഭാഷണം നടത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിനിധി ജോണ്‍ ജേക്കബ്, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു , പ്രമോദ് മങ്ങാട്ട് സംസാരിച്ചു. സുധീര്‍ കക്കര്‍, ആരി സീതാസ്, ഖൈ്വസ ഷഹറാസ്, എവാല്‍ദ് ഫ്‌ലിസാര്‍ സംബന്ധിച്ചു. രവി ഡി.സി സ്വാഗതവും എ.കെ അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.
സാഹിത്യോത്സവത്തില്‍ എഴുത്തും ദേശവും എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ കുമാരന്‍ സംസാരിച്ചു. നഗരവല്‍ക്കരണം മൂലം എഴുത്തുകാര്‍ക്ക് സ്വന്തം ദേശത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു . കോഴിക്കോട്ടുകാരനായിരുന്നില്ലെങ്കില്‍ താനൊരു എഴുത്തുകാരനായി മാറുകയില്ലായിരുന്നുവെന്നും പ്രാദേശിക ഭാഷയും സംസ്‌കാരവും തന്റെ നോവലുകളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്ത് സ്വന്തം ദേശത്തെ അടയാളപ്പെടുത്തലാണെന്ന് മുഖാമുഖത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ച എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കെ. എം ഷഹിത മോഡറേറ്ററായി.
ഇന്ന് എം.ടി, എം. മുകുന്ദന്‍,സക്കറിയ, ആനന്ദ്,ടി.പത്മനാഭന്‍, എന്‍. എസ് മാധവന്‍, ബെന്യാമിന്‍, പ്രഭാത് പട്‌നായിക് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."