HOME
DETAILS
MAL
റിട്ടേണിങ് ഓഫിസറെ ഡിവിഷന് ബെഞ്ച് മാറ്റി
backup
February 02 2017 | 19:02 PM
കൊച്ചി: എസ്.എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പിനുള്ള റിട്ടേണിങ് ഓഫിസറായി എക്സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ച അഭിഭാഷകനെ ഡിവിഷന് ബെഞ്ച് മാറ്റി. ഈ അഭിഭാഷകന് ട്രസ്റ്റിലെ കേസുകളില്‍ ചിലതില്‍ ഹാജരായിട്ടുണ്ടെന്നു വിലയിരുത്തിയാണ് അഭിഭാഷകനെ മാറ്റിയത്. പകരം അഡ്വ. രാജേഷ് കണ്ണനെ വരണാധികാരിയായി നിയോഗിച്ചു.
തെരഞ്ഞൈടുപ്പു കലണ്ടര്‍ പ്രകാരം വരണാധികാരി വോട്ടര്‍ പട്ടിക അന്തിമമാക്കണമെന്നും വോട്ടെടുപ്പില്‍ ആള്‍മാറാട്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
റിട്ടേണിംഗ് ഓഫിസര്‍ക്ക് ആവശ്യമെങ്കില്‍ പൊലിസ് സഹായവും തേടാം. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകനുമായി ചര്‍ച്ച നടത്തി വരണാധികാരി സുഗമമായ തെരഞ്ഞെടുപ്പിന് നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."