HOME
DETAILS
MAL
ചൂഷണം ഒഴിവാക്കണം
backup
February 02 2017 | 19:02 PM
പ്രവാസികള്‍ ഓരോ തവണ നാട്ടില്‍ വന്നു പോകുമ്പോഴും ഒരാഴ്ചയോളം ടിക്കറ്റ് അന്വേഷണത്തിലാണ്. വിമാനക്കമ്പനിളുടെ നിരക്കിലെ വ്യത്യാസമാണിതിനു കാരണം. പതിനയ്യായിരം രൂപവരെയാണു കമ്പനികള്‍ മാറി അന്വേഷിക്കുമ്പോള്‍ നിരക്കില്‍ വരുന്ന വ്യത്യാസം. ചില കമ്പനികളുട നിരക്കു സാധാരണപ്രവാസിയുടെ നടുവൊടിക്കുന്നതാണ്.
കൂടിയനിരക്കില്‍ ടിക്കറ്റെടുത്തതിനുശേഷമാണു കുറഞ്ഞനിരക്കില്‍ ടിക്കറ്റ് കിട്ടാനുണ്ടായിരുന്നു എന്നു കേള്‍ക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളുടെ പ്രതിഷേധം എവിടെയും എത്തില്ലെന്ന മുന്ധാരണയുള്ളതുകൊണ്ടാണു യൂറോപ്യന്‍ പ്രവാസികളെ ഒഴിവാക്കി ഗള്‍ഫുകാരെ മാത്രം ചൂഷണം ചെയ്യുന്നത്. വര്‍ഷങ്ങളായി തുടങ്ങിയ പ്രതിഷേധം കണക്കിലെടുത്തു ചൂഷണം ഒഴിവാക്കണം.
ഉമര്‍ അലി,
അമ്പലക്കണ്ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."