സംഗതി ക്ലാസാണ്...
സംഗതി ക്ലാസായിണ്ട് ട്ടാ പൊളിച്ച്, എന്തൂട്ട് പെര്‍ഫോമന്‍സാ അഡാറ്. ഈ ഗെടികള്‍ ശരിക്കും പൊരിച്ച് ട്ടാ'... കലോത്സവത്തിലെ 'ചന്ദനം' വേദിയില്‍ നടന്ന കോല്‍കളി കണ്ട തൃശൂരുകാരന്റെ പ്രതികരണമിങ്ങനെ പോകുന്നു.
ഇമ്പമാര്‍ന്ന പുരാതനമാപ്പിളപ്പാട്ടുകളുടെ ഈണത്തിനൊപ്പിച്ച് മെയ് വഴക്കത്തോടെ ചുവടൊപ്പിച്ച് ചാഞ്ഞും ചരിഞ്ഞും മറിഞ്ഞും അക്ഷരാര്‍ത്ഥത്തില്‍ കാണികളെ കയ്യിലെടുത്ത പ്രകടനങ്ങള്‍.
പങ്കെടുത്ത 22 ടീമുകള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട് അരങ്ങില്‍ തകര്‍ത്തപ്പോള്‍ ഇവിടെയെത്തിയ കലാപ്രേമികള്‍ ആവേശത്തിന്റെ കൊടുമുടിയേറി.
കോല്‍കളിയുടെ തത്വം തന്നെ കണ്ണെത്തുന്നേടത്ത് കോലെത്തണം, കോലെത്തുന്നേടത്ത് മെയ്യെത്തേണം, മെയ്യെത്തുന്നേടത്ത് മനസ്സെത്തേണമെന്നാണ്. മുറുക്കം, ഒഴിച്ചില്‍മുട്ട്, വലിയ താളം, പന്തിക്ക് പതിച്ചില്‍ തുടങ്ങിയ വിവിധ ചുവടുകളോടെ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ കലാരൂപം ആയോധന കലയില്‍ നിന്നും ഉള്‍ത്തിരിഞ്ഞതാണ്.
അറക്കല്‍ അലി രാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ പിറവിയെടുത്ത കോല്‍ക്കളിയുടെ തനിമ ഒട്ടും ചോരാതെ കോലിളക്കവും ചുവടും മെയ് വഴക്കവും പിഴക്കാതെ ഓരോ സംഘവും ചുവടുവെച്ചെന്ന് തന്നെയാണ് വിധി കര്‍ത്താക്കളുടെ നിരീക്ഷണവും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."