ചര്‍ച്ച മാത്രമാണ് കശ്മിര് പ്രശ്നത്തിന് പരിഹാരമെന്ന് മെഹ്ബൂബ മുഫ്ത്തി
ശ്രീനഗര്‍: കശ്മിരില്‍ നടക്കുന്ന രക്തച്ചൊരിച്ചിലുകള്‍ അവസാനിപ്പിക്കാന്‍ പാകിസ്താനുമായുള്ള ചര്‍ച്ച മാത്രമാണ് പരിഹാരമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.
പൊതുജന താല്പര്യം സംരക്ഷിക്കാനായി പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി ( പി.ഡി.പി) നിര്‍ണായകമായി പങ്കുവഹിക്കുന്നുണ്ടെന്ന് മെഹ്ബൂബ മുഫ്ത്തി പറഞ്ഞു.മുന്‍ കശ്മിര് മുഖ്യമന്ത്രിയും മെഹ്ബൂബയുടെ പിതാവുമായ മുഫ്ത്തി മുഹമ്മദ് സയീദിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യയും പാകിസ്താനും ചര്‍ച്ചകള്‍ തുടരണം. നിലവില്‍ സംസ്ഥാനത്തുള്ള അക്രമങ്ങളില്‍ തീവ്രവാദികളായോ പൊലിസുകാരായോ കശ്മിരികള്‍ മാത്രമാണ് മരിക്കുന്നതെന്ന് മെഹ്ബൂബ പറഞ്ഞു.
മുഫ്ത്തി സയീദിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്ന അനന്തനാഗ് ജില്ലയിലെ ദേര ശൈഖൂനില്‍ മന്ത്രിമാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര് ഇന്നലെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."