മദീനാ പാഷന്‍; മേഖലാ കണ്‍വന്‍ഷനുകള്‍ ഇന്ന്
കല്‍പ്പറ്റ: ഫെബ്രുവരി 17, 18, 19 തിയതികളില്‍ മീനങ്ങാടി ഹുദൈബിയയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ സമ്മേളന പ്രചാരണാര്‍ഥം ജില്ലയിലെ 11 മേഖലകളില്‍ ഇന്ന് വൈകിട്ട് നാലിന് കണ്‍വന്‍ഷന്‍ നടക്കും.
മഹല്ല് ഭാരവാഹികള്‍, മഹല്ല് ഖത്തീബ്മാര്‍, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍, റെയ്ഞ്ച് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ ജില്ലാ പ്രതിനിധികള്‍ വിഷയമവതരിപ്പിച്ച് സംസാരിക്കും. കല്‍പ്പറ്റയില്‍ മുഹമ്മദ് കുട്ടി ഹസനി, ബത്തേരിയില്‍ റഷീദ് മാസ്റ്റര്‍, മുഹമ്മദ് ദാരിമി, വൈത്തിരിയില്‍ ഇബ്രാഹീം ഫൈസി പേരാല്‍, അമ്പലവയല്‍ അബൂബക്കര്‍ റഹ്മാനി, ശിഹാബ് റിപ്പണ്‍, പടിഞ്ഞാറത്തറയില്‍ ഹാരിസ് ബാഖവി, സാജിദ് മൗലവി, തരുവണയില്‍ മമ്മുട്ടി മാസ്റ്റര്‍, മൊയ്തുട്ടി യമാനി, മാനന്തവാടി ആസിഫ് വാഫി, തലപ്പുഴയില്‍ അലിയമാനി, പനമരം സുഹൈല്‍ വാഫി, മുസ്തഫ കബ്ലക്കാടില്‍ നൗഫല്‍ വാക്കേരി, അലി കൂളിവയല്‍, മേപ്പാടിയില്‍ കെ അലി മാസ്റ്റര്‍, ശംസുദ്ധീന്‍ റഹ്മാനി എന്നിവര്‍ സംസാരിക്കും.
ഇന്ന് മേഖലകളില്‍ നടക്കുന്ന കണ്‍വന്‍ഷനും ഞായറാഴ്ച ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഗൃഹ സന്ദര്‍ശനവും ഇന്ന് പള്ളികളില്‍ വച്ച് ഉണര്‍ത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."