HOME
DETAILS

'എയ്ഡഡ് മേഖലയോടുള്ള സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം'

  
backup
January 08 2018 | 04:01 AM

%e0%b4%8e%e0%b4%af%e0%b5%8d%e0%b4%a1%e0%b4%a1%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d


നിലമ്പൂര്‍: നിയമന കാര്യങ്ങളില്‍ ഉള്‍പ്പെടെ എയ്ഡഡ് സ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി. കേരള എയ്ഡഡ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (കെ.എ.സി.എം.എസ്.എ) സംസ്ഥാന സമ്മേളനം നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയ്ഡഡ് മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വിവേചനമെന്നും അദ്ദേഹം പറഞ്ഞു.
പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനായി. കോഴിക്കോട് ഉത്തരമേഖല കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എല്‍സമ്മ ജോസഫ് അറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിദ്യാദ്യാസ കൗണ്‍സില്‍ അംഗം എന്‍. സത്യാനന്ദന്‍, കെ.എ.സി.എം.എസ്.എ ജന.സെക്രട്ടറി കെ.സഫറുള്ള, ഇഖ്ബാല്‍ കോഴിപ്ര, കെ.ടി കുഞ്ഞാന്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനം മുസ്‌ലിംലീഗ് ജില്ലാ ജന.സെക്രട്ടറി അഡ്വ.യു എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി.ഷൗക്കത്തലി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റും അമല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ.എം.ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.പി അഹമ്മദ് സലീം, കണ്ണിയന്‍ മുഹമ്മദലി, സി.റഫീക്ക്, സുബൈര്‍ കണിയാമ്പറ്റ, ബഷീര്‍ ഹുസൈന്‍ തങ്ങള്‍, പി.വി അബ്ദുല്‍ ലത്തീഫ്, ഡോ.പോള്‍ ആലപ്പാട്ട്, ആദം താനേരി, പി.ഇ അസ്ഗറലി സംസാരിച്ചു.
കേരള അഡ്മിനിട്രേറ്റീവ് സര്‍വിസില്‍ എയ്ഡഡ് മേഖലയെ പരിഗണിക്കണമെന്നും മത്സര പരീക്ഷകള്‍ എഴുതാന്‍ യോഗ്യരായ എയ്ഡഡ് കോളജ് ജീവനക്കാര്‍ക്കും അവസരം നല്‍കുന്നതിന് സ്‌പെഷ്യല്‍ റൂളില്‍ ഉള്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago