കേന്ദ്ര നയങ്ങള്‍ക്കെതിരേ ഒരാഴ്ച നീളുന്ന പണിമുടക്കിന് യൂനിയനുകള്‍ തയാറെടുക്കുന്നു
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂനിയനുകള്‍ സമരം ശക്തിപ്പെടുത്തുന്നു. സമരത്തിന് നേതൃത്വം നല്‍കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഐ.എന്‍.ടി.യു.സി കേന്ദ്ര പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചു. സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ദേശീയതലത്തില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഐ.എന്‍.ടി.യു.സി മുന്നറിയിപ്പ് നല്‍കി.
ശക്തമായ തൊഴിലാളി പ്രോക്ഷോഭങ്ങള്‍ ഉണ്ടായിട്ടും തൊഴിലാളി വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രസര്‍ക്കാരിന് താക്കീത് നല്‍കാന്‍ ഒരാഴ്ചനീളുന്ന പണിമുടക്ക് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ദേശീയ പ്രസിഡന്റ് സഞ്ജീവറെഡ്ഡി പറഞ്ഞു. ഇതര ട്രേഡ് യൂനിയനുകളുമായി കൂടിയാലോചിച്ച് തിയതികള്‍ നിശ്ചയിക്കും.
സ്വകാര്യവത്ക്കരണത്തിനെതിരേ പ്രക്ഷോഭം ശക്തിപ്പെടുത്താനും പ്രവര്‍ത്തകസമിതി തീരുമാനിച്ചു. കേന്ദ്ര ബജറ്റില്‍ തൊഴിലാളി വിരുദ്ധ പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ ശക്തമായി പ്രതിരോധിക്കാനുള്ള സംയുക്ത ട്രേഡ് യൂനിയന്‍ തീരുമാനം നടപ്പാക്കും. ബജറ്റ് അവതരണ ദിനം തന്നെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. ബജറ്റ് അവതരണത്തിന് ശേഷം കേന്ദ്ര ട്രേഡ് യൂനിയനുകളുടെ സംയുക്ത യോഗം ചേര്‍ന്ന് ഭാവി പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് സഞ്ജീവ റെഡ്ഡി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."