പൊലിസിനെ കണ്ട് പുഴയില്‍ ചാടിയ മാല മോഷ്ടാക്കളിലൊരാള്‍ മുങ്ങി മരിച്ചു
ആലുവ: പൊലീസിനെ കണ്ട് പുഴയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ച മാല മോഷ്ടാക്കളിലൊരാള്‍ ആലുവ പെരിയാറില്‍ മുങ്ങി മരിച്ചു. കുന്നുകരയില്‍ വാടകയ്ക്ക് താമസിക്കുന്ന പറവൂര്‍ വെടിമറ കാഞ്ഞിരപറമ്പില്‍ നിഷാദാണ് (18) ആണ് മരിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന പറവൂര്‍ വെടിമറ കാഞ്ഞിരപറമ്പില്‍ ആഷിഖ് (24) എന്നയാളെ നാട്ടുകാര്‍ രക്ഷപെടുത്തി.ഇന്നലെ രാവിലെ 11 മണിയോടെ ആണ് സംഭവം കോതമംഗലം ഊന്നുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട തലക്കോട് ഭഗത്ത് നിന്ന് മാല പൊട്ടിച്ച ശേഷം രക്ഷപ്പെട്ട് ടൂ വീലറില്‍ വരികയായിരുന്ന യുവാക്കളാണ് ആലുവയില്‍ പൊലീസിനെ കണ്ട് ടൂ വീലര്‍ ഉപേക്ഷിച്ച് പുഴയില്‍ ചാടിയത്.ആലുവ തോട്ടക്കാട്ടുകര ഭാഗത്ത് പൊലീസിനെ കണ്ട ഇവര്‍ പെരിയാര്‍വാലി ഓഫീസ് റോഡിലേക്ക് തിരിച്ചെങ്കിലും പുഴക്കരികില്‍ റോഡ് അവസാനിച്ചതോടെ വാഹനമുപേക്ഷിച്ച് പുഴയിലേക്ക് ചാടുകയുമായിരുന്നു.
പുഴയില്‍ കുളിച്ച് കൊണ്ട് നിന്ന സ്ത്രീകള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഒരാളെ രക്ഷപെടുത്തി. അപ്പാഴേക്കും പുഴക്ക് കുറുകെ നീന്തിയ നിഷാദ് പുഴയില്‍ മുങ്ങി താണിരുന്നു.നാട്ടുകള്‍ ചേര്‍ന്ന് നിഷാദിന്റെ മൃതദേഹം കണ്ടെടുത്തു. രക്ഷപെടുത്തിയ ആഷിഖിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് മാല, കഞ്ചാവ് ,കത്തി എന്നിവ കണ്ടെടുത്തു.ഇവര്‍ ഉപക്ഷിച്ച ടൂവീലര്‍ രണ്ടു ദിവസം മുമ്പ് ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുനിന്നും മോഷ്ടിച്ചതാണ്, ഇരുവരും നിരവധി മോഷണ കേസുകളിലെ പ്രതികളാണ് എന്ന് പൊലീസ് പറഞ്ഞു.മരണപ്പെട്ട നിഷാദ് ആഷിഖിന്റെ ബന്ധുവാണ്.
മൃതദേഹം ആലുവ പൊലീസ് എത്തി ആലുവ ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂഷിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.രക്ഷപെട്ട ആഷിഖ് ആലുവ പൊലീസ് കസ്റ്റഡിയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."