ഈരാറ്റുപേട്ട മേഖലയില്‍ ലഹരി സംഘങ്ങള്‍ വിലസുന്നു
ഈരാറ്റുപേട്ട: മുനിസിപ്പല്‍ ചെയര്‍മാന്റെ നേത്രത്വത്തില്‍ മുട്ടം കവലയില്‍ പതിനായിരത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നം പിടിച്ചെടുത്തു പൊലിസില്‍ ഏല്‍പിച്ചു . മുട്ടം കവലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നിരോധിത ഉല്‍പന്നങ്ങള്‍ഒരു കടലാസ് പെട്ടിയില്‍ സൂക്ഷിച്ചതായിരുന്നു.
ആരേയും അറസ്റ്റു ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ച ഈരാറ്റുപേട്ട മാര്‍ക്കറ്റിനടുത്ത് ഗോടൗണില്‍നിന്നും ചങ്ങനാശ്ശേരിയില്‍ നിന്നും എത്തിയ പൊലിസ് 15 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു.
രണ്ട്്് ഈരാറ്റുപേട്ട സ്വദേശികളും അറസ്റ്റിലായിരുന്നു. ഈരാറ്റുപേട്ട നഗരത്തില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളും ധാരാളമായി വിറ്റഴിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചില കേന്ദ്രങ്ങളില്‍ ലഹരി പങ്കിടുന്ന സമൂഹിക വിരുദ്ധര്‍ ഒത്തു ചേരുന്നതായി. നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്്്.
മുട്ടം കവല, പ്രമുഖ ഷോപ്പിങ് മാള്‍, മാര്‍ക്കറ്റിനടുത്തുള്ള ചില കേന്ദ്രങ്ങള്‍, വടക്കേകര സിനിമാ തീയേറ്ററിനു സമീപം, അരക്കുളം റോഡ് എന്നിവിടങ്ങലിലാണത്രെ ഇവര്‍ ലഹരി പങ്കിടുന്നതാനായി ഒത്തു കൂടുന്നത്. പൊലിസും,എക്‌സൈസും നിരന്തരാമായി അന്യേഷണം നടത്തിയാല്‍ മാത്രമെ ഇവിടെ നിന്നും ലഹരി സംഘങ്ങളെ ഒതുക്കാന്‍ കഴിയുകയള്ളു. ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളും വകഞ്ചാവും വില്‍പ്പന നടത്തുന്നതും. ഇവ എത്തിക്കുന്നതും ഹൈറേഞ്ച് ,കമ്പം മേഖലയില്‍ നിന്നാണന്ന് ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."