HOME
DETAILS

മഴയെത്തുന്നില്ല; കര്‍ഷകര്‍ വെള്ളം വിലക്കുവാങ്ങുന്നു

  
backup
May 28 2016 | 00:05 AM

%e0%b4%ae%e0%b4%b4%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0

പെരുമാട്ടി: മഴയെത്തുന്നില്ല കര്‍ഷകര്‍ വെള്ളം വിലക്കുവാങ്ങുന്നു. പെരുമാട്ടി, പട്ടഞ്ചേരി, വടകരപതി, എരുത്തേമ്പതി പഞ്ചായത്തുകളിലാണ് പച്ചക്കറിവിത്തിറക്കിയ പാടങ്ങളില്‍ മഴയില്ലാത്തതിനാല്‍ തൈകളെ സംരക്ഷിക്കുവാന്‍ ചെറുകിടകര്‍ഷകര്‍ ജലസേചനത്തിന് വെള്ളം വിലക്കുവാങ്ങുന്നത്. മണിക്കൂറിന് 150-300 രൂപവരെ നല്‍കി പരിസരങ്ങളിലെ കിണറുകളില്‍ നിന്നും വെള്ളം പമ്പ്‌ചെയ്ത് തൈകളില്‍ വെള്ളം നിറക്കുന്ന പണികളാണ് നിലവില്‍ നടക്കുന്നത്. കിണറുകളിലെ വെള്ളം താഴ്ച്ച പ്രദേശങ്ങളിലെ ചെറുകിട കര്‍ഷകര്‍ക്കാണ് വെള്ളം വാങ്ങേണ്ട അവസ്ഥയുള്ളത്. മൂലത്തറ വലതുകനാല്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാകാത്ത പ്രദേശങ്ങളിലും ഇടതുകനാലില്‍ വെള്ളം എത്തിചേരാത്ത പ്രദേശങ്ങളിലെ പച്ചക്കറി കര്‍ഷകരാണ് ജലസേചനത്തിനായി വെള്ളം വിലക്കുവാങ്ങുന്നത.് ഒരുകിലോമീറ്റര്‍ പരിധികളില്‍ഉള്‍പെടുന്ന കാര്‍ഷികഉപയോഗ കിണറുകളില്‍നിന്നും വെള്ളം ഒരുമണിക്കൂര്‍ പമ്പ്‌ചെയ്തുകൊടുക്കുന്നതിനാണ് തുക നല്‍കുന്നത്. പച്ചക്കറി വിത്തിറക്കിയ പാടങ്ങളില്‍ 12-20 ദിവസം പ്രായമായ തൈകള്‍ വെള്ളമില്ലെങ്കില്‍ ഉണങ്ങിനശിക്കുമെന്നതിനാലാണ്  മറ്റുവഴികളില്ലാതെ വെള്ളം വാങ്ങുന്നതെന്ന് പെരുമാട്ടിയിലെ പച്ചക്കറി കര്‍ഷകനായ തങ്കവേലു പറയുന്നു. പച്ചക്കറി പാടങ്ങളിലെ കുഴികളില്‍ നിറക്കുന്ന വെള്ളം ഉയര്‍ന്ന് പ്രദേശങ്ങളിലെ പാടങ്ങില്‍ തൊഴിലാളികളെ ഉപയോഗിച്ച് തൈകള്‍ നനച്ചാണ് കൃഷിയെ വേനലില്‍ നിന്നും രക്ഷപെടുത്തുന്നത്. മഴ ഒരാഴ്ച്ചക്കകം എത്തിയില്ലെങ്കില്‍ ജലസേചനത്തിനു തന്നെ ഭീമമായ തുകവേണ്ടതായിവരുമെന്നും ഇത് പച്ചക്കറി ഉല്‍പാദന ചെലവ് വര്‍ദ്ധിക്കുവാനും വിലക്കയറ്റമുണ്ടാകുവാനും സാധ്യതയുള്ളതായി കര്‍ഷകര്‍ പറയുന്നു. ഇടവപാതി കൃത്യമായി ലഭിക്കാത്തതിനാല്‍ കിണറുകളില്‍ ജനനിരപ്പ് കുറഞ്ഞതാണ് തിരിച്ചടിയായത്. കഴിഞ്ഞ സീസണില്‍ പടവലത്തിനും പാവലിനും നല്ലവില ലഭിചതിനാല്‍ ഇത്തവണ കാലാവസ്ഥയെ കാത്തിരിക്കാതെ നേരത്തെതന്നെ വിത്തിറക്കിയ ചെറുകിട കര്‍ഷകര്‍ക്കാണ് വെള്ളം വാങ്ങി നനക്കേണ്ട ഗതികേടുണ്ടായിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  34 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago