വോട്ടെടുപ്പ് 21ന്; ഫലപ്രഖ്യാപനം 22ന്: അരീക്കോട് ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
അരീക്കോട്: അരീക്കോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പഞ്ചായത്ത് സെക്രട്ടറി സി.പി സുബൈറിനു മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
യു.ഡി.എഫിനുവേണ്ടി ദലിത് ലീഗ് മണ്ഡലം സെക്രട്ടറിയും മുന്‍ പഞ്ചായത്തംഗവുമായ എന്‍.എം രാജനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ. രതീഷുമാണ് ജനവിധി തേടുന്നത്. ഏറനാട് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി പി.പി സഫറുള്ള, യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി അഷ്‌റഫ്, ടി.കെ.ടി അബ്ദുഹാജി, എം. സുല്‍ഫീക്കര്‍, ടി.പി കരീം മാസ്റ്റര്‍, അമ്പായത്തിങ്ങല്‍ മുനീറ, എ.ഡബ്ലിയു അബ്ദുറഹിമാന്‍, പി.ടി ഷബീബ്, പി.കെ അബ്ദുസ്സലാം തുടങ്ങിയ യു.ഡി.എഫ് നേതാക്കളോടൊപ്പമാണ് രാജന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.
എല്‍.ഡി.എഫ് നേതാക്കളായ കെ. ഭാസ്‌കരന്‍, കെ. അബ്ദുറഹിമാന്‍, എം.പി മുസ്തഫ, ഉമര്‍ ഫാറൂഖ്, കെ. സാദില്‍ എന്നിവരോടൊപ്പം പ്രകടനവുമായെത്തിയാണ് കെ. രതീഷ് പത്രിക നല്‍കിയത്. വാര്‍ഡ് അംഗമായിരുന്ന അഡ്വ. സി. വാസു ഗവ. പ്രോസിക്യൂട്ടറായതിനെ തുടര്‍ന്നു രാജിവച്ച ഒഴിവിലേക്കാണ് 21ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. 22ന് രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. കാര്യങ്ങള്‍ വിലയിരുത്തുന്നതിന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഡമ്മി സ്ഥാനാര്‍ഥികളുടേതടക്കം നാലു പത്രികകള്‍ സ്വീകരിച്ചതായി പഞ്ചായത്ത് സെക്രട്ടറി സി.പി സുബൈര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."