HOME
DETAILS
MAL
ലൗജിഹാദിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു: മുഖ്യമന്ത്രി
backup
January 09 2018 | 03:01 AM
തൊടുപുഴ: ലൗജിഹാദിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് വേട്ടയാടപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.എം
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കട്ടപ്പനയില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദെന്ന് ആരോപിച്ച് ന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലാനാണ് സംഘ്പരിവാറിന്റെ ശ്രമം. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ആര്.എസ്.എസും ബി.ജെ.പിയും ശ്രമിക്കുകയാണ്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. നോട്ടു നിരോധനവും ജി.എസ്.ടിയും രാജ്യത്തെ പിറകോട്ടടിക്കുകയാണ്. ആസൂത്രണബോര്‍ഡ് പിരിച്ചുവിട്ടത് സംസ്ഥാനങ്ങളുടെ അധികാരപരിധി കുറച്ച് കൊണ്ടുവന്ന് പ്രസിഡന്‍ഷ്യല്‍ മോഡല്‍ ഭരണത്തിലേക്ക് കൊണ്ടുപോകാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."