നൂറുല്‍ ഹുദാ ഇസ്‌ലാമിക് കോളജ് രണ്ടാം വാര്‍ഷികാഘോഷം
എടപ്പാള്‍: കാടഞ്ചേരി നൂറുല്‍ ഹുദാ ഇസ്‌ലാമിക് കോളജിന്റെ രണ്ടാം വാര്‍ഷികാഘോഷം കാടഞ്ചേരി മര്‍ഹൂം കോയക്കുട്ടി ഉസ്താദ് നഗറില്‍ സമസ്ത സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കുഞ്ഞിക്കോയ തങ്ങള്‍ കോട്ടകുന്ന് പതാക ഉയര്‍ത്തി. ആറ്റക്കോയ തങ്ങള്‍ നരിപ്പറമ്പ് അധ്യക്ഷനായി. ശെമീര്‍ ദാരിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. സി.പി.ബാവാഹാജി, സി.ഹരിദാസ്.പി.ജ്യോതിഭാസ്, സി.വി.എ.സലാം, ഹസ്സന്‍ ഹാജി ഖത്തര്‍, സിദ്ധീഖ് ഹാജി, നൗഫല്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, അലി മൗലവി കൂരട,ഫള്‌ലു റഹ്മാന്‍ ഹുദവി സംസാരിച്ചു.
മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ട് കാലടി,തവനൂര്‍പഞ്ചായത്ത് സമസ്ത കോഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ബഹുമുഖ പദ്ധതികളുടെ ആദ്യ സംരംഭമാണ് കാടഞ്ചേരി നൂറുല്‍ ഹുദാ ഇസ്‌ലാമിക കോളജ്. മതപരവും ബൗന്ധികവുമായ വിദ്യാഭ്യാസമാണ് നടത്തുന്നത്.കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി എഴുപതോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്.
ഇന്ന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.പാറപ്പുറം അബൂബക്കര്‍ ഹാജി അധ്യക്ഷനാകും.അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രഭാഷണം നടത്തും.ശിഹാബ് തങ്ങള്‍ കടകശ്ശേരി,അന്‍വര്‍ തങ്ങള്‍ കച്ചേരി പറമ്പ്,ചെറുകോയ തങ്ങള്‍ പോത്തന്നൂര്‍,അഷറഫ് കോക്കൂര്‍,പി.വി.മുഹമ്മദ് മൗലവി തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."