ലാവ്ലിന്: സി.ബി.ഐയുടെ അപ്പീല്‍ ഉള്‍പ്പെടെ എല്ലാ ഹരജികളും നാളെ പരിഗണിക്കും
ന്യൂഡല്‍ഹി: ലാവ്ലിന് അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ അടക്കം എല്ലാ ഹരജികളും സുപ്രിംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍.വി രമണ, എസ്. അബ്ദുല്‍നസീര്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേസില്‍ സി.ബി.ഐക്ക് പുറമെ, മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ രണ്ടു പ്രതികളും അപ്പീല്‍ നല്‍കിയിട്ടുണ്ട്.
കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് നല്കിയ അപേക്ഷയും മുന്‍ അക്കൗണ്ട് ഓഫിസര്‍ കെ.ജി രാജശേഖരന്റെയും അപ്പീലുകളും നാളെ പരിഗണിക്കും. മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ ആര്. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ നല്കിയ അപ്പീലുകള്‍ നിലവിലെ സുപ്രിംകോടതി ലിസ്റ്റു പ്രകാരം 15ന് പരിഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, സി.ബി.ഐയുടെയും കെ.ജി രാജശേഖരന്റെയും അപ്പീല്‍ ബുധനാഴ്ച പരിഗണിക്കുന്നതിനാല്‍ തങ്ങളുടെ ഹരജികളും ഒരുമിച്ച് പരിഗണിക്കണമെന്ന് ആര്. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."