ഗെയില്‍ പദ്ധതി സമരം: കോടതി റിമാന്‍ഡ് ചെയ്ത 23 പേര്‍ക്ക് ജാമ്യം
ആനക്കര: ഗെയില്‍ പദ്ധതി പ്രദേശത്ത് വെച്ച് സമര സമിതി പ്രവര്‍ത്തകര്‍ പൊലിസിനെ ആക്രമിച്ച കേസിലും പോലീസ് വാഹനം തകര്‍ത്ത സംഭവത്തിലും പിടിയിലായ 23 പേര്‍ക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ കോടതി റിമാന്റ് ചെയ്ത് പ്രതികള്‍ക്ക് ബുധനാഴ്ച്ച വൈകിട്ടാണ് പട്ടാമ്പി കോടതി ജാമ്യം അനുവദിച്ചത്. ഒറ്റപ്പാലം സബ് ജയിലിലാണ് പ്രതികളുളളത്. 332, 353 വകുപ്പ് പ്രകാരമാണ് കേസ്. ഇതിന് പുറമെ വാഹനം തകര്‍ത്തതിനും കേസെടുത്തിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് 31 പേര്‍ക്കെതിരേയാണ് കേസ്. ഇതില്‍ 25 പുരുഷന്മാരും ആറു സ്ത്രീകളുമാണ് ഉള്ളത്. ആറ് സ്ത്രീകള്‍ക്കും അജ്മല്‍ എന്നയാള്‍ക്കും നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കണ്ണീര് വാതകം ഉപയോഗിച്ചതില്‍ പരുക്കേറ്റ മിന്‍ഷ (19 ) ആണ് ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാള്‍ ഇപ്പോള്‍ പൊലിസ് കാവലിലാണ്. ബാവ എന്ന മുഹമ്മദ്, ഉണ്ണികൃഷ്ണന്, അഷറഫ്്, മുസ്തഫ, ഹക്കീം, ജമാല്‍, ഷെമീര്‍, ബാബു, കുഞ്ഞവറു, രാജന്, മുഹമ്മദ് ഷെഹില്‍, ഷുക്കൂര്‍, മുഹമ്മദാലി, അബ്ദുല്‍ഗഫൂര്‍, നൗഫല്‍, മുസ്ഥഫ, മൂസ, ബഷീര്‍, ഫവാസ്, മൊയ്തീന്‍കുട്ടി, പ്രമോദ്, നൗഷാദ്, ബിനോയ്, കൃഷ്്ണന് എന്നിവര്‍ക്കാണ് ബുധനാഴ്ച്ച പട്ടാമ്പി കോടതി ജാമ്യം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."