ലോ അക്കാദമി: ഇനി വിദ്യാഭ്യാസ മന്ത്രിയുമായി മാത്രം ചര്‍ച്ചയെന്നു വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു ലക്ഷ്മി നായരെ നീക്കാന്‍ നടത്തിയ ചര്‍ച്ചയുടെ മിനുറ്റ്സ് മാനേജ്മെന്റ് ജില്ലാഭരണകൂടത്തിനു കൈമാറി. എഡിഎം ജോണ്‍. വി. സാമുവലിനാണ് രേഖകള്‍ കൈമാറിയത്.
ലോ അക്കാദമി ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ കോലിയക്കോട് നാരായണന് നായരാണ് മിനുറ്റ്സ് കൈമാറിയത്.
ലക്ഷ്മി നായരെ മാറ്റിയത് ഗവേണിംഗ് കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണെന്ന് മിനുട്സില്‍ പറയുന്നു.
എന്നാല്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു രാജിവയ്ക്കുംവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ഇനി മന്ത്രിതലത്തിലല്ലാതെ മറ്റൊരു ചര്‍ച്ചയ്ക്കും തങ്ങളില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. മിനുട്സു കൈമാറിയതുകൊണ്ട് കാര്യങ്ങള്‍ തീരുന്നില്ലെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ യോഗത്തിന്റെ മിനുറ്റ്സ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് പ്രതിനിധികള്‍ മിനുറ്റ്സ് ഹാജരാക്കിയില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."