സ്വവര്‍ഗരതിയെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ
കൊച്ചി: സ്വവര്‍ഗരതിയെ പിന്തുണച്ചു് ഡി.വൈ.എഫ്.ഐ രംഗത്ത്. ഡി.വൈ.എഫ്.ഐ ദേശീയസമ്മേളനത്തിലാണ് സ്വവര്‍ഗരതി ക്രിമിനല്‍കുറ്റമായി കാണാനാവില്ലെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പ്രമേയമവതരിപ്പിച്ചത്. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങള്‍(എല്‍.ജി.ബി.ടി) നടത്തുന്ന പോരാട്ടങ്ങളോട് സമ്മേളനം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ഓരോ പൗരനും അവന്റെ ലൈംഗികതാല്പര്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടാവണമെന്നും ലൈംഗീക ന്യൂനപക്ഷങ്ങള്‍ക്കെതിരായി സമൂഹത്തില്‍ നിലനില്ക്കുന്ന ജനാധിപത്യവിരുദ്ധമായ സമീപനത്തിന്ന് മാറ്റമുണ്ടാവണമെന്നും സമ്മേളനപ്രമേയങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എം.ബി രാജേഷ് എം.പി പറഞ്ഞു. ഇക്കാര്യമുന്നയിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ബോധവല്‍ക്കരണ കാംപയിന്‍ നടത്തുമെന്നും പ്രമേയത്തില്‍ പറയുന്നു.
യുവാക്കളോട് ഒട്ടും പ്രതിബദ്ധതയില്ലാത്ത കേന്ദ്രസര്‍ക്കാരിന്റെ ബജറ്റിനെതിരെ പ്രതിഷോധിക്കാന്‍ ആഹ്വാനം ചെയ്യുന്നതു ഉള്‍പ്പടെ അഞ്ച് പ്രമേയങ്ങളാണ് ഇന്ന് സമ്മേളനം പാസാക്കിയത്. സ്വകാര്യ മേഖലയില്‍ തൊഴില്‍ സംവരണം നടപ്പിലാക്കുക, കാമ്പസുകളിലെ ജാതി, മത വിവേചനം തടയാന്‍ രോഹിത് ആക്ട് പാസാക്കുക തുടങ്ങിയവയാണ് മറ്റു പ്രമേയങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."