വനം നശീകരണത്തിനെതിരെ നടപടി സ്വീകരിക്കും: മന്ത്രി കെ.രാജു
പുനലൂര്‍: വനം നശീകരണത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. മന്ത്രിയായി ചുമതലയേറ്റെടുത്തശേഷം പുനലൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു
സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞകാലങ്ങളില്‍ വനവുമായി ബന്ധപ്പെട്ടു നടന്ന വിവാദങ്ങള്‍ ഒഴിവാക്കും. വന മാഫിയ്‌ക്കെതിരെ നടപടി സ്വീകരിക്കും.തെന്മല ഡാമില്‍ കുന്നുകൂടിക്കിടക്കുന്ന മണല്‍ ശേഖരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വനം, പരിസ്ഥിതി മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ വകുപ്പിനെ സംബന്ധിച്ച് കൂടുതല്‍ മനസിലാക്കിയശേഷം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ മേഖലയ്ക്ക് മന്ത്രിയെ ലഭിച്ചതില്‍ മലയോര നിവാസികളും ആഹ്‌ളാദത്തിലാണ്. തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട വനമേഖലയ്ക്കും പുതിയ പ്രതീക്ഷകള്‍ കൈവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളാണ് കിഴക്കന്‍ മേഖലയിലുള്ളത്. കുളത്തൂപ്പുഴയില്‍ അടുത്തിടെ കാട്ടാന കുത്തി ഒരാള്‍ മരണപ്പെട്ടിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകള്‍ വലിയ ശല്യമുണ്ടാക്കാറുണ്ട്. കെ. രാജു മന്ത്രിയായതോടെ കിഴക്കന്‍ മേഖല ഏറെ പ്രതീക്ഷയിലാണ്. പുതിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ പുനലൂരില്‍ ചരിത്രം കുറിക്കാന്‍ വനം മന്ത്രിക്കു കഴിയുമെന്നാണ് കിഴക്കന്‍ മേഖല നിവാസികളുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."