അസമില്‍ മാത്രമല്ല ഇവിടേയും അവര്‍'പൊന്ന് ' വിളയിക്കും
കരുളായി: പൊന്നിന്‍ കതിരിട്ട നെല്‍പ്പാടങ്ങള്‍ ഓര്‍മയാകുമോയെന്ന ആശങ്കയില്‍ കഴിയുന്ന ഒരു കാലത്ത് പ്രതീക്ഷയ്ക്ക് വക നല്‍കി ഞാറു നടാനെത്തിയത് അസമില്‍ നിന്നുള്ള തൊഴിലാളികള്‍.
കരുളായിയിലെ വലമ്പുറത്തെ വളപ്പന്‍ റുഖിയ്യയുടെ പാടത്തിലാണ് ഞാറ്റടി പാട്ടിന്റെ ഈരടികളില്ലാതെ അസം സ്വദേശികള്‍ ഞാറ് നടാന്‍ ഇറങ്ങിയത്. നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ ഒട്ടുമിക്ക രംഗങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ ഇടം പിടിച്ചിട്ടു@െങ്കിലും ഞാറ് നടാന്‍ ഇത്തരക്കാരെ അധികം കാണാറില്ല.
അസമില്‍നിന്ന് പത്ത് തൊഴിലാളികളാണ് കൃഷി പണിക്കായി എത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷം മുന്‍പ് നെല്ല് കൊയ്യാന്‍ ബംഗാളില്‍ നിന്നുമെത്തിയവര്‍ സാന്നിധ്യം അറിയിച്ചെങ്കിലും ഞാറ് നടാന്‍ ഇവരെ കിട്ടാറില്ലായിരുന്നു. തൊഴിലാളികളെ കിട്ടാതെ നെല്‍കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമാണ് നെല്‍വയലുകള്‍ ധാരാളമുള്ള അസമില്‍നിന്നുള്ള തൊഴിലാളികളുടെ രംഗപ്രവേശം. കൃഷിപ്പണിയില്‍ ഇവരുടെ കൈമെയ് വഴക്കം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വേഗത്തിലാണ് തൊഴിലാളികള്‍ ഞാറുകള്‍ കൃത്യതയോടെ ചേറില്‍ താഴ്ത്തുന്നത്.
നാട്ടിലും നെല്‍വയലുകളില്‍ പണിയെടുത്തിരുന്നെന്നും എല്ലാ കൃഷിപ്പണിയും ചെയ്യുമെന്നും സംഘത്തലവനായ എ.കെ ഷഹദാം പറഞ്ഞു.
അസമിലെ ഗുവാഹത്തിയില്‍ നിന്നുമെത്തിയ മുസാഹിര്‍ അലി, മുനീര്‍ അലി, സഹിദീന്‍ ഇസ്‌ലാം, ഐനല്‍, റഫീഖുല്‍ ഇസ്‌ലാം, അജ്മല്‍ ഹഖ്, മുനവ്വിര്‍, ഹസീറുദ്ദീന്‍, ജമാല്‍ അലി എന്നിവരും സംഘത്തിലുണ്ട്. പ്രതിദിനം 650 രൂപയാണ് കൂലിയായി കിട്ടുന്നതെന്ന് ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."