HOME
DETAILS
MAL
ബി.ജെ.പിയുടെ പരാതി: സെന്‍സര്‍ബോര്‍ഡ് റീജ്യനല്‍ ഓഫിസറെ മാറ്റി
backup
January 09 2018 | 03:01 AM
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ പരാതിയെ തുടര്‍ന്ന് സെന്‍സര്‍ബോര്‍ഡ് തിരുവനന്തപുരം റീജ്യനല്‍ ഓഫിസറെ തല്‍സ്ഥാനത്തുനിന്ന് മാറ്റി.
സെന്‍സര്‍ ബോര്‍ഡ് തിരുവനന്തപുരം റീജ്യനല്‍ ഓഫിസറായിരുന്ന എ.പ്രതിഭയെയാണ് മാറ്റിയത്. അടിയന്തരാവസ്ഥയെ കുറിച്ചുള്ള ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്രത്തിനു പരാതി നല്‍കിയിരുന്നു.
അടിയന്തരാവസ്ഥയ്ക്കും കോണ്‍ഗ്രസിനും എതിരായ ഉള്ളടക്കമുള്ള ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ചത് സ്ഥാപിത താല്പര്യമാണെന്ന് പരാതിയില്‍ ബി.ജെ.പി ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."