എന്തും തിന്നുന്നു; കൂടുന്നു യുവാക്കളില്‍ കാന്‍സര്‍
കാന്‍സറിനെ കീഴ്‌പ്പെടുത്തുന്നതില്‍ ആധുനിക വൈദ്യശാസ്ത്രം വിജയത്തിലേക്കു കുതിക്കുമ്പോഴും ഭക്ഷണരീതിയില്‍ വന്ന മാറ്റം കൊണ്ട് യുവാക്കളിലെ കാന്‍സര്‍ കൂടുന്നു.
നല്ലയാഹാരം കഴിക്കാതെ കിട്ടുന്നതൊക്കെ തിന്നുന്ന ഭക്ഷണരീതിയിലുള്ള മാറ്റം കൊണ്ടുണ്ടാകുന്ന റെക്ടല്‍ കാന്‍സര്‍ (മലാശയ അര്‍ബുദം) രോഗികളുടെ എണ്ണമാണ് ആശങ്കപ്പെടുത്തുന്ന വിധം കൂടുന്നത്. 20 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളിലാണ് മലാശയ കാന്‍സര്‍ കൂടുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 100 മലാശയ കാന്‍സര്‍ രോഗികളില്‍ 22 പേര്‍ യുവാക്കളാണ്. ഇത് ആഗോളശരാശരിയുടെ നാലിരട്ടിയാണ്.
മുന്‍പ് ഇത് 10-11 എന്ന ക്രമത്തിലായിരുന്നു. ലോകശരാശരി നൂറില്‍ അഞ്ചു മാത്രമായിരിക്കുമ്പോഴാണ് കേരളത്തിന്റെ യൗവനങ്ങള്‍ മാരകരോഗത്തിന്റെ പിടിയിലമരുന്നത്. ഇത്തരം കാന്‍സര്‍ കൂടുതലും മലപ്പുറത്താണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ഏറ്റവും മികച്ച കാന്‍സര്‍ ചികില്‍സാ കേന്ദ്രമായ തിരുവനന്തപുരം ആര്‍.സി.സിയില്‍ മലാശയ കാന്‍സര്‍ രോഗബാധയുമായെത്തുന്നവരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് കേന്ദ്ര ഗവേഷണ സ്ഥാപനമായ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഈ വിഷയത്തില്‍ പഠനം നടത്തിയത്.
കാന്‍സര്‍ ബാധിച്ച് 50 ശതമാനം പേരും ശരിയായ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുമ്പോഴാണ് ശസ്ത്രക്രിയ ദുഷ്‌കരമായ മലാശയ കാന്‍സറിന് കൂടുതല്‍ പേര്‍ അടിമപ്പെട്ടുകൊണ്ടിരിക്കുന്നത്.
റെക്ടല്‍ കാന്‍സറിന് കാരണം
റെഡ് മീറ്റ്, ജനിതകമാറ്റം വരുത്തിയ കോഴിയിറച്ചി, പാക്കറ്റുകളില്‍ വരുന്ന ശീതളപാനീയങ്ങള്‍, മൈദ കലര്‍ന്ന ആഹാരവസ്തുക്കള്‍ എന്നിവയിലെ വിഷാംശമാണ് റെക്ടല്‍ കാന്‍സറിന് മുഖ്യകാരണം. ശസ്ത്രക്രിയയും കീമോ തെറാപ്പിയും റേഡിയേഷനുമാണ് മലാശയ കാന്‍സറിനുള്ള ചികില്‍സ. കീമോയ്ക്കും റേഡിയേഷനും ശേഷം രോഗികള്‍ക്ക് മരുന്നുകളോടുള്ള പ്രതികരണശേഷി കുറയുന്നുവെന്നും യുവാക്കളില്‍ രോഗം കൂടുതല്‍ ശക്തിയോടെ തിരിച്ചെത്തുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."